HOME
DETAILS
MAL
ശൈവ വെള്ളാള സഭയെ അവഗണിക്കുന്നുവെന്ന്
backup
May 30 2016 | 20:05 PM
മാന്നാര്‍: ഭരണഘടന എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യ നീതിയും തുല്യമായ അവകാശങ്ങളും വിഭാവനം ചെയ്യുന്നുണ്ടെങ്കിലും ശൈവ വെള്ളാള സഭ ഇന്നും അവഗണനയിലാണെന്ന് പ്രസിഡന്റ് ശ്രീകുമാര്‍ പറഞ്ഞു. ശൈവ വെള്ളാള സഭയുടെ മാന്നാര്‍ യൂണിറ്റ് വാര്‍ഷിക കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശൈവ വെള്ളാള സംഘത്തെ പിന്നോക്ക സമുദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് അളകയ്യ അദ്ധ്യക്ഷതവഹിച്ചു.
സതീഷ്കുമാര്‍, പത്മ അനില്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഹരികൃഷ്ണന് (പ്രസിഡന്റ്), പുഷ്പ സതീഷ് (സെക്രട്ടറി), അനന്തശിവന് (വൈസ് പ്രസിഡന്റ്), ശിവന് പോണാല്‍ (ജോയിന്റ് സെക്രട്ടറി), പത്മ അനില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."