ദക്ഷിണാഫ്രിക്കയില്‍ വിജയത്തുടക്കമിട്ട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമും
കിംബെര്‍ലി: ഇന്ത്യന്‍ പുരുഷ ടീം തുടര്‍ച്ചയായ രണ്ട് ഏകദിന പോരാട്ടങ്ങള്‍ വിജയിച്ചതിന്റെ ആവേശത്തില്‍ നില്‍ക്കേ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമും വിജയത്തോടെ തുടക്കമിട്ടു. ഐ.സി.സി വനിതാ ചാംപ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യ ആതിഥേയ വനിതാ ടീമിനെ 88 റണ്‍സിന് തകര്‍ത്ത് ഉജ്ജ്വലമായി തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 50 ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പോരാട്ടം 43.2 ഓവറില്‍ 125 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ജുലന് ഗോസ്വാമി, മൂന്ന് വിക്കറ്റെടുത്ത ശിഖ പാണ്ഡെ, രണ്ട് വിക്കറ്റെടുത്ത പൂനം യാദവ് എന്നിവരുടെ ബൗളിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. അവശേഷിച്ച ഒരു വിക്കറ്റ് രാജേശ്വരി ഗെയ്ക്വാദ് സ്വന്തമാക്കി. 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡാന്‍ വാന്‍ നികെര്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.
നേരത്തെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 98 പന്തില്‍ എട്ട് ഫോറും ഒരു സിക്സും പറത്തി 84 റണ്‍സ് വാരിയ ഓപണര്‍ സ്മൃതി മന്ധനയുടെ മികച്ച ബാറ്റിങാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ മിതാലി രാജ് 45 റണ്‍സെടുത്ത് സ്മൃതിക്ക് ഉറച്ച പിന്തുണ നല്കി. സ്മൃതിയാണ് കളിയിലെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."