HOME
DETAILS
MAL
ശിവദാസന്‍ നായര്‍ക്കെതിരായ കേസില്‍ തുടര്‍നടപടികള്‍ക്ക് സ്റ്റേ
backup
May 31 2016 | 02:05 AM
കൊച്ചി: നിയമസഭയിലെ കയ്യാങ്കളിയെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ മുന്‍ എം.എല്‍.എ ശിവദാസന്നായര്ക്കെതിരായി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിലനില്‍ക്കുന്ന കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
മുന്‍ എം.എല്‍.എ ജമീലാ പ്രകാശം നല്കിയ പരാതിയെ തുടര്‍ന്നു പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. ജസ്റ്റീസ് സുനില്‍ തോമസിന്റേതാണ് ഉത്തരവ്. 2015 മാര്‍ച്ച് 15നു ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സംഘത്തില്‍ മുന്‍ എം.എല്‍.എ ജമീലാ പ്രകാശത്തിനു പരിക്കേറ്റിരുന്നു. തുടര്‍ന്നു ഇവര്‍ നല്കിയ പരാതിയില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."