HOME
DETAILS
MAL
ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം
backup
February 15 2017 | 02:02 AM
കോഴിക്കോട്: ദേശീയപാതയില്‍ നന്തി പാലംമുതല്‍ അയനിക്കാട് ജംഗ്ഷന്‍ വരെയുളള ഭാഗങ്ങളില്‍ റോഡിന്റെ ഉപരിതല ടാറിംഗ് ചൊവ്വാഴ്ച തുടങ്ങിയതിനാല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കോഴിക്കോട് നഗരപരിധിയിലെ സി.എച്ച്.ഫ്‌ളൈ ഓവര്‍-ബീച്ച് ഹോസ്പിറ്റല്‍ റോഡില്‍ ശനിയാഴ്ച മുതല്‍ ടാറിംഗ് ആരംഭിച്ചതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹനഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായും ബീച്ച് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ കണ്ണൂര്‍ റോഡില്‍ കടന്ന്, നാലാം ഗേറ്റ് വഴി പോകേണ്ടതാണെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."