സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരന് ഏഴ് വര്‍ഷം കഠിന തടവ്
കോഴിക്കോട്: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരന് ഏഴു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു.
കോഴിക്കോട് ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.ശങ്കരന്‍നായരാണ് തൊണ്ടയാടുള്ള വിദ്യാലയത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കുട്ടോത്ത് ആവള മീത്തലെ വീട്ടില്‍ കെ.എന്‍ ജയരാജന് (55) ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം.
2010 മെയ് 28നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ പി.ടി.എ യോഗത്തിന് അമ്മയ്‌ക്കൊപ്പമെത്തിയ രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ ഓഡിറ്റോറിയത്തോടു ചേര്‍ന്നുള്ള ഒഴിഞ്ഞ കാബിനില്‍ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. അമ്മയുടെ പരാതിയില്‍ അന്നു തന്നെ മെഡിക്കല്‍ കോളജ് എസ്.ഐ ആയിരുന്ന സുനില്‍കുമാര്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
സ്‌കൂള്‍ മാനേജരും സെക്യൂരിറ്റി മാനേജരും ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കേസ് വിചാരണയ്ക്കിടെ കുട്ടിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."