കല്‍പ്പറ്റ -പടിഞ്ഞാറത്തറ റോഡ് പി.ബ്ല്യു.ഡി ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ: കല്‍പ്പറ്റ- പടിഞ്ഞാറത്തറ റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍ നിന്നും കല്‍പ്പറ്റ മുനിസിപാലിറ്റിയില്‍ നിന്നും നൂറ് കണക്കിനാളുകള്‍ ധര്‍ണയില്‍ പങ്കെടുത്തു. കല്‍പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള റോഡ് ഗതാഗത യോഗ്യമല്ലാത്ത വിധം തകര്‍ന്നിരിക്കുകയാണ്.
വര്‍ഷങ്ങളായി ഈ റോഡില്‍ നവീകരണ പ്രവര്‍ത്തികളോ അറ്റകുറ്റ പണികളോ നടത്താത്തതിനാല്‍ ജില്ലയിലെ തന്നെ ഏറ്റവും മോശമായ പൊതുമരാമത്ത് റോഡാണിത്. സ്‌റ്റേറ്റ് ഹൈവെ 54ല്‍ പെട്ട ഈ റോഡില്‍ കല്‍പറ്റ മുതല്‍ പടഞ്ഞാറത്തറ വരെയുള്ള 18 കിലോമീറ്ററും വലിയ കുഴികള്‍ നിറഞ്ഞ് യാത്ര എറെ ദുഷ്‌കരമാണ്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബാണാസുര സാഗര്‍ ഡാമിലേക്കും കര്‍ലാട് തടാകത്തിലേക്കും നിത്യേന ആയിരക്കണക്കിന് ആളുകള്‍ ഇതിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്.
കൂടാതെ വിദ്യാര്‍ഥികളും വൃദ്ധരുമായ നിരവധി ആളുകളുടെ ആശ്രയം കൂടിയാണ് ഈ റോഡ്. ചെറിയ വാഹനങ്ങള്‍ കുഴികളില്‍ വീണ് പരുക്ക് പറ്റുന്നത് നിത്യ സംഭവമായിരിക്കുകയാണ്. ആയതിനാല്‍ മേജര്‍ റിപ്പേര്‍ പ്രവൃത്തികള്‍ അടിയന്തരമായി നടത്തിയും തുടര്‍ന്ന് പൂര്‍ണമായും റീടാര്‍ ചെയ്യാനും വേണ്ട സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തിയത്. ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ടി ഉഷാ കുമാരി ഉദ്ഘാടനം ചെയ്തു. എം ജോസഫ് അധ്യക്ഷനായി. കെ.കെ അഹമ്മദ് ഹാജി, കെ.കെ ഹംസ, പി.പി ആലി, ശകുന്തള ഷണ്‍മുഖന്‍, പി.കെ അബ്ദുറഹിമാന്‍, എ സുരേന്ദ്രന്‍, ജസ്സി ജോണി, കെ ഹാരിസ്, പി.കെ മൂസ, ഉസ്മാന്‍ പഞ്ചാര, ഷമീം പാറക്കണ്ടി, ഷീജ ആന്റണി, പനന്തറ മുഹമ്മദ്, ഗിരിജ സുന്ദരന്‍, സമീറ റഫീഖ്, ആന്‍സി ആന്റണി, സുജാത, ജിനി, ജോണി നന്നാട്ട്, എം.വി ജോണ്‍, കെ ഇബ്രാഹിം ഹാജി, സി മമ്മി, തന്നാണി അബൂബക്കര്‍, പി ബഷീര്‍, കെ മമ്മൂട്ടി, സി മുഹമ്മദ്, പി.പി അഷ്‌റഫ്, കുഞ്ഞബ്ദുല്ല ചീരമ്പത്ത് എന്നിവര്‍ സംസാരിച്ചു. എം മുഹമ്മദ് സ്വാഗതവും നജീബ് പിണങ്ങോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."