തൊഴിലില്ലായ്മക്ക് പരിഹാരവുമായി എംപ്ലോയബിലിറ്റി സെന്റര്‍
കല്‍പ്പറ്റ: വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ നിയമനത്തിനായുള്ള അഭിമുഖം ഈമാസം 18ന് രാവിലെ 10.30നു കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും.
നിലവില്‍ രജിസ്ട്രേഷനില്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ഐ.ഡികാര്ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം.
250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ തുടര്‍ന്നു വരുന്ന ഒഴിവുകളിലും ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
35 വയസില്‍ താഴെ പ്രായമുള്ള പ്ലസ്ടു, ഐ.ടി.ഐ (ഇലക്ട്രോണിക്സ്,ഇലക്ട്രിക്കല്‍), ബി.കോം, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, യോഗ്യതയും അക്കൗണ്ട്സ് മാനേജര്‍, ഓഫിസ് അസിസ്റ്റന്റ്, ടെക്നിഷ്യന്ട്രെയിനീ, ഡ്രൈവര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ബാക് ഓഫിസ് സ്റ്റാഫ്, സ്പെയര്‍ അസിസ്റ്റന്റ്, സ്പെയര്കം കാഷ്യര്‍, ടുവീലര്‍ മെക്കാനിക്, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, സര്‍വിസ് എന്‍ജിനീയര്‍, പര്‍ച്ചേസ് അസിസ്റ്റന്റ്, സെയില്‍സ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് യോഗ്യതയുള്ളവരും.
ബയോഡാറ്റ സഹിതം ഹാജരാവേണ്ടതാണ്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിവരങ്ങള്‍ക്ക് :04952370176, 2370178.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."