HOME
DETAILS
MAL
സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ ഒന്‍പത് പിന്നിട്ട് നന്മ വയനാട്
backup
February 15 2017 | 03:02 AM
സുല്‍ത്താന്‍ ബത്തേരി: സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ പത്താംവര്‍ഷത്തിലേക്ക് കടന്ന് നന്മ വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണം കൊടുത്തും നിര്‍ധനരായ രോഗികളെ ആശുപത്രിയിലെത്തിച്ച് ചികിത്സലഭ്യമാക്കിയും വേറിട്ട സേവനപാതിയലാണ് നന്മ വയനാട്. സൊസൈറ്റിയുടെ ഒന്‍പതാം വര്ഷിഘാകോഷം ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടന്നു. ബത്തേരി താലൂക്ക് ആശുപത്രി മാതൃ-ശിശു സംരക്ഷണ കേന്ദ്രം, മാനന്തവാടി ജില്ലാആശുപത്രി എന്നിവിടങ്ങില്‍ മുടങ്ങാതെ രോഗികള്‍ക്ക് ഒരുനേരത്തെ ഭക്ഷണം നല്കല്, ആവശ്യമുള്ള രോഗികള്‍ക്ക് രക്തദാനം, പാവപെട്ട കുട്ടികളുടെ പഠനം, നിര്‍ധനരായ രോഗികളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് സൊസൈറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."