HOME
DETAILS
MAL
ശശികല ഇന്ന് കീഴടങ്ങും
backup
February 15 2017 | 03:02 AM
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി ശിക്ഷ വിധിച്ച എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ഇന്ന് ബംഗളൂരു കോടതിയില്‍ കീഴടങ്ങും.കഴിഞ്ഞ ദിവസം മുഴുവന്‍ കൂവത്തൂരിലെ റിസോര്‍ട്ടില്‍ എം.എല്‍.എമാരോടൊപ്പം കഴിഞ്ഞാണ് അവര്‍ പോയസ് ഗാര്‍ഡനിലേക്ക് തിരിച്ചത്.
കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റു പ്രതികളായ വി.എന്‍ സുധാകരനും ഇളവരാശിക്കുമൊപ്പം ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ന് രാവിലെ ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടും.
കീഴടങ്ങാന്‍ നാലാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ടെങ്കിലും നിയമ വിദഗ്ദരുടെ നിര്‍ദേശ പ്രകാരമാണ് ഇന്ന് തന്നെ കീഴടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."