ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവം: ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
പറവൂര്‍: മകനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറേയും പൊലിസ് അറസ്റ്റുചെയ്തു.
എറണാകുളം ഗുരുവായൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന കൃഷ്ണയെന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവറായ തൃശൂര്‍ കൈപ്പമംഗലം ചെളികാട് എള്ളും പറമ്പില്‍ മുനീര്‍ (23), കണ്ടക്ടര്‍ കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം ആലഗോതുരുത്ത് കങ്കിപറമ്പില് മഹേഷ് (33) എന്നിവരെയാണ് പറവൂര്‍ സി.ഐ ക്രിസ്പിന് സാം അറസ്റ്റുചെയ്തത്. ഇവര്‍ക്കെതിരേ നരഹത്യക്കും അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് എം.വി ആക്ട് അനുസരിച്ചും കഞ്ചാവ് കൈവശം വച്ചെന്ന കുറ്റത്തിനും പ്രത്യേകം കേസെടുത്തിട്ടുണ്ട്.
പറവൂരില്‍ നിന്ന് മകന് ആനന്ദകുമാറിനോടൊപ്പം ബൈക്കില്‍ മടങ്ങുന്നതിനിടെ കണ്ണമാലി ചെറിയകടവ് തുണ്ടത്തിപറമ്പ് വീട്ടില്‍ പരേതനായ ലക്ഷ്മണന്റെ ഭാര്യ രുഗ്മിണി (67) ആണ് അപകടത്തില്‍ മരിച്ചത്.
ദേശീയപാത 17ല്‍ ചെറിയപ്പിള്ളിക്കു സമീപത്തായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."