കരുവാരകുണ്ടിന്റെ കലാകാരന്‍മാര്‍ക്ക് കുരുന്നുകളുടെ സ്‌നേഹാദരം
കരുവാരക്കുണ്ട്: നാടിന്റെ യശസ്സുയര്‍ത്തിയ നാട്ടുകലാകാരന്‍മാരെ ആദരിച്ച് കുരുന്നുകള്‍ മാതൃകയായി. ദാറുന്നജാത്ത് ഒ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് നാടിന്റെ പേരും പെരുമയും പുറം ലോകത്തെത്തിച്ച കലാസാഹിത്യകാരന്‍മാരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത്.
സ്‌കൂളിന്റെ ദ്വിദിന വാര്‍ഷികാഘോഷത്തോടനുബന്നിച്ചായിരുന്നു ചടങ്ങ്. പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അധ്യാപനത്തില്‍ അരനൂറ്റാണ്ടു പൂര്‍ത്തിയാക്കിയ നോവലിസ്റ്റും തിരകഥാകൃത്തുമായ ജി.സി കാരയ്ക്കല്‍, ബാലസാഹിത്യകാരനും കഥാകൃത്തുമായ രാജന്‍ കരുവാരക്കുണ്ട്, മാപ്പിളപ്പാട്ട് രചയിതാവ് ഒ.എം കരുവാരക്കുണ്ട്, പ്രഭാഷകനും ചിന്തകനുമായ സി ഹംസ, മാപ്പിള കലാ ഗവേഷകന്‍ അബ്ദുല്ല കരുവാരക്കുണ്ട്, ചിത്രകാരന്‍ അബ്ദുല്ല കെ.വി.കെ, എന്‍.കെ അബ്ദുറഹ്മാന്‍, എം അലവി തുടങ്ങിയവര്‍ കുട്ടികളുടെ സ്‌നേഹാദരം ഏറ്റുവാങ്ങാനെത്തി.
നാടിനെ പ്രശസ്തിയിലേക്കെത്തിച്ച കലാകാരന്‍മാരെ ആദരിക്കല്‍ ബാധ്യതയാണെന്ന തിരിച്ചറിവാണ് ആദരിക്കല്‍ ചടങ്ങിന് പ്രചോദനമായതെന്ന് കുട്ടികള്‍ പറഞ്ഞു.
ഡോ. പി.മുഹമ്മദ് ഇസ്ഹാഖ്, അബ്ദുറഹിമാന്‍ മാസ്റ്റര്‍, സലാം ഫൈസി ഇരിങ്ങാട്ടിരി ,നൗഷാദ് പുഞ്ച, ടി മുഹമ്മദ് മാസ്റ്റര്‍, സക്കീര്‍ ഉലുവാന്‍, നാസര്‍ കൂരാട്, വി.എച്ച് അന്‍വര്‍ സാദത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."