വിദ്യാര്‍ഥികളിലെ പരിസ്ഥിതി അവബോധം: സിലബസില്‍ മാറ്റംവരുത്തണമെന്ന് ശുപാര്‍ശ
തിരുവനന്തപുരം: പരിസ്ഥിതി അവബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ പര്യാപ്തമായ നിലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സിലബസില്‍ മാറ്റംവരുത്തണമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി ശുപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. എല്ലാ ബിരുദ കോഴ്‌സുകളിലെയും പാഠ്യക്രമത്തില്‍ യു.ജി.സി നിര്‍ദേശാനുസരണമുള്ള പരിസ്ഥിതി പഠനം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് അവലോകനസമിതിക്ക് രൂപംനല്‍കണം. പരിസ്ഥിതി, ശാസ്ത്രം എന്ന വിഷയത്തില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. സംസ്ഥാനത്ത് ഒരു പരിസ്ഥിതിനയത്തിന് രൂപം നല്‍കണം. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാറുണ്ടെങ്കിലും സംരക്ഷിക്കപ്പെടുന്നില്ലെന്ന് സമിതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."