എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 18ന്
മലപ്പുറം: വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിനുള്ള അഭിമുഖം 18ന് രാവിലെ 10.30 നു കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കു പുതുതായി രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം.
രജിസ്‌ട്രേഷന്റെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. 250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്‌ട്രേഷനിലുടെ തുടര്‍ന്നുവരുന്ന ഒഴിവുകളിലും ഉദ്യോഗാര്‍ഥികള്‍ക്കു പങ്കെടുക്കാം. 35 വയസില്‍ താഴെയുള്ള പ്ലസ്ടു, ഐ.ടി.ഐ (ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍), ബി.കോം ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ എന്നീ യോഗ്യതയുള്ളവരും അക്കൗണ്ട്‌സ് മാനേജര്‍, ഓഫിസ് അസിസ്റ്റന്റ്, ടെക്‌നിഷ്യന്‍ ട്രെയിനി, ഡ്രൈവര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, ബാങ്ക് ഓഫിസ് സ്റ്റാഫ്, സ്‌പെയര്‍ അസിസ്റ്റന്റ്, സ്‌പെയര്‍ കം കാഷ്യര്‍, ടുവീലര്‍ മെക്കാനിക്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, സര്‍വിസ് എന്‍ജിനിയര്‍, പര്‍ച്ചേസ് അസിസ്റ്റന്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരും ബയോഡാറ്റ സഹിതം എത്തണം.
പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0495-237017678.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."