ഡിജിറ്റല്‍ മലപ്പുറം: പോസ്റ്റര്‍ പ്രകാശനം ചെയ്തു
മലപ്പുറം: 'എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം' പദ്ധതിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കറന്‍സിരഹിത പണമിടപാടിനു തയാറാക്കിയ മിനി പോസ്റ്റര്‍ പ്രകാശനം ചെയ്തു. കലക്ടറേറ്റ് പരിസരത്തു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്പ്പാടനു നല്‍കിയാണ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്.
വ്യാപാര സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം എസ്.ബി.ഐയുമായി സഹകരിച്ചാണ് പോസ്റ്റര്‍ തയാറാക്കിയത്. പോസ്റ്ററില്‍ വ്യാപാര സ്ഥാപനങ്ങളുടെ ക്യൂ.ആര് കോഡ്, വിര്‍ച്വല്‍, അഡ്രസ്, എം.എം.ഐ.ഡി എന്നിവ ചേര്‍ക്കാന്‍ സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇതുവഴി സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ കഴിയും. പോസ്റ്റര്‍ ആവശ്യമുള്ള വ്യാപാരസ്ഥാപനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍, കലക്ടറേറ്റ് എന്നിവടങ്ങളില്‍ ബന്ധപ്പെടണം.
സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം പി. സെയ്യിദലി, ഡെപ്യൂട്ടി കലക്ടര്‍മാരായി ഡോ. ജെ.ഒ അരുണ്‍, സി. അബ്ദുല്‍ റഷീദ്, ഫിനാന്‍സ് ഓഫിസര്‍ സന്തോഷ് കുമാര്‍, എന്‍.ഐ.സി അഡീഷണല്‍ ഡിസ്ട്രിക്ട് ഓഫിസര്‍ പി. പവനന്, അക്ഷയ ജില്ലാ കോഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."