ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുന്നു
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സ്വര്‍ണത്തിന്റെ ആവശ്യം 9.1 ശതമാനം വര്‍ധിച്ചതായി ആഗോള ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. 2016ല്‍ 666 ടണ്‍ ആയിരുന്നു രാജ്യത്തിന്റെ സ്വര്‍ണത്തിനുള്ള ആവശ്യമെങ്കില്‍ 2017ല്‍ അത് 727 ടണ്‍ ആയി വര്‍ധിച്ചുവെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
രാജ്യത്തെ ആഭരണത്തിനുള്ള ആവശ്യം കഴിഞ്ഞവര്‍ഷം 12 ശതമാനമായി വര്‍ധിച്ചിരുന്നു. 562.7 ടണ്‍ ആണ് 2017ല്‍ വിപണി ആവശ്യം. 2016ലാകട്ടെ ഇത് 504.5 ശതമാനമായിരുന്നു.
അതേസമയം 2017ലെ ആഭരണ ആവശ്യം 1,48,100 കോടിയുടേതായിരുന്നു. 2016ല്‍ ഇത് 1,36,290 കോടിയായിരുന്നു. സ്വര്‍ണത്തിന്റെ ആവശ്യകത ഇന്ത്യയില്‍ വര്‍ധിച്ചതിന് വ്യത്യസ്ത കാരണങ്ങളുണ്ട്.
ഉപഭോക്താക്കളില്‍ നിന്നുണ്ടായ അമിതമായ ആവശ്യം, ഗ്രാമീണ മേഖലകളിലുണ്ടായ താല്‍പര്യം, നോട്ട് നിരോധനത്തെ തുടര്‍ന്ന് പലരും സ്വര്‍ണ നിക്ഷേപത്തിലേക്ക് മാറിയതെല്ലാം ഇതിന് കാരണമാണെന്നാണ് ആഗോള ഗോള്‍ഡ് കൗണ്‍സില്‍ മാനേജിങ് ഡയരക്ടര്‍ പി.ആര്‍ സോമസുന്ദരം പറയുന്നത്.
ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കപ്പെട്ടതിനു പിന്നാലെ സ്വര്‍ണ വിപണിയില്‍ വീണ്ടും വലിയ തരംഗമുണ്ടായിട്ടുണ്ട്. ഈ വര്‍ഷം 700 ടണ്ണിനും 800 ടണ്ണിനും ഇടയില്‍ സ്വര്‍ണത്തിന്റെ ആവശ്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്നും സോമസുന്ദരം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."