വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ജില്ലാ പഞ്ചായത്ത് ഇന്ട്രാക്റ്റീവ് ബോര്‍ഡ് നല്കുന്നു
മലപ്പുറം: ജില്ലയിലെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ജില്ലാ പഞ്ചായത്ത് ഇന്ട്രാക്റ്റീവ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു. പഠനം കൂടുതല്‍ കാര്യക്ഷമവും ആസ്വാദ്യജനകവുമാക്കുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടും. ടെക്സ്റ്റ് ബുക്ക് ഉപയോഗിച്ച് പാഠ ഭാഗങ്ങള്‍ പഠിപ്പിക്കുന്നതിലെ പരിമിതികളെ മറികടക്കുവാന്‍ ഇന്ട്രാക്റ്റീവ് ബോര്‍ഡ് വഴി സാധ്യമാവും. ടെക്സ്റ്റ് ബുക്ക് ഉപയോഗിച്ചു പഠിപ്പിക്കുമ്പോള്‍ വിവിധ കാര്യങ്ങള്‍ സങ്കല്പത്തില് അവതരിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്ട്രാക്റ്റീവ് ബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ പഠിപ്പിക്കുന്ന സംഭവം കണ്മുന്നില് നടക്കുന്ന പ്രതീതിയുണ്ടാവും. ജില്ലയില്‍ പഞ്ചായത്ത് പ്രദേശത്തുള്ള മുഴുവന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കും ഇന്ട്രാക്റ്റീവ് ബോര്‍ഡ് ലഭ്യമാക്കും. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണു ജില്ലാ പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. ഐ.ടി വകുപ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ഈ സൗകര്യം നേരത്തെ ഒരുക്കിക്കൊടുത്തിരുന്നു. ആ സമയത്ത് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിഗണിക്കപ്പെട്ടിരുന്നില്ല.
ജില്ലാ തല ഉദ്ഘാടനം രണ്ടിന് കാലത്ത് 10ന് ചെട്ടിയാംകിണര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് നിര്‍വഹിക്കും. 13.44 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 18 വൊക്കഷേനല് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും, ഇന്ട്രാക്റ്റീവ് വൈറ്റ് ബോര്‍ഡ്, മള്‍ട്ടി മീഡിയാ പ്രോജക്റ്റര്‍, സ്പീകര്‍, മൗണ്ടിംഗ് കിറ്റ് എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."