ബോവിക്കാനം: പ്ലാന്റേഷന് കോര്‍പറേഷന്റെ കശുവണ്ടി ശേഖരിക്കാനുള്ള അധികാരം പൊതു മേഖല സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കു നല്കുന്നതിനു വേണ്ടിയുള്ള ടെന്‍ഡര്‍ പ്ലാന്റേഷന് കോര്‍പറേഷന്റെ ഓഫിസില്‍ സീകരിക്കാന്‍ അനുവദിച്ചില്ല. ഇന്നലെ രാവിലെയാണ് പ്ലാന്റേഷന് തോട്ടങ്ങളിലെ കശുവണ്ടി ശേഖരിക്കുന്നതിനു വേണ്ടി കശുവണ്ടി വികസന കോപറേഷനും കപെക്സും സ്വകാര്യ കരാറുകാരില്‍ നിന്നു ടെന്‍ഡര്‍ സ്വികരിക്കുന്നതിനായി മുതലപാറയിലെ പി.സി.കെ എസ്റ്റേറ്റ് ഓഫിസിലെത്തിയത്. പ്ലാന്റേഷന് കോര്‍പറേഷനില്‍ അടക്കേണ്ട 6.50 കോടി രൂപ മുഴുവാനായും അടക്കാത്തതിനാലും മുമ്പ് പ്ലാന്റേഷന് തോട്ടങ്ങള്‍ ലേലത്തിനെടുത്തവരുടെ കരാര്‍ റദ്ദ് ചെയ്യാത്തതും കാരണം പൊതു മേഖല സ്ഥാപനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ക്കായി പി.സി.കെയുടെ ഓഫിസ് അനുവദിക്കേണ്ടതില്ലെന്നു മാനേജിങ്ങ് ഡയറക്ടര്‍ എസ്റ്റേറ്റ് മനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ടെന്‍ഡര്‍ സ്വീകരിക്കാന്‍ എത്തിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ ഇവരുടെ വാഹനത്തിനു പുറത്തു വച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. അന്‍പതിലധികം ടെന്‍ഡറുകളാണ് ലഭിച്ചത്. കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപെക്സിന്റെയും ചെയര്മാന്മാരുടെ സാന്നിധ്യത്തില്‍ ഇന്നു കരാര്‍ ഉറപ്പിക്കും.
പ്ലാന്റേഷന് തോട്ടങ്ങളില്‍ നിന്നു നേരിട്ട് കശുവണ്ടി ശേഖരിക്കല്‍ പ്രായോഗികമല്ലെന്നു ബോധ്യപ്പെട്ടതിനാലാണ് പൊതു മേഖല സ്ഥാപനങ്ങള്‍ സ്വകാര്യ കരാറുകാര്‍ക്ക് നല്കാന് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."