HOME
DETAILS

ചീമേനി ജയില്‍ വളപ്പില്‍ വീണ്ടും അഗ്നിബാധ

  
backup
February 15 2017 | 04:02 AM

%e0%b4%9a%e0%b5%80%e0%b4%ae%e0%b5%87%e0%b4%a8%e0%b4%bf-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ചീമേനി: പോത്താങ്കണ്ടം അത്തൂട്ടി റോഡില്‍ ചീമേനി തുറന്ന ജയില്‍ വളപ്പില്‍ അഗ്നിബാധ. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു ജയില്‍ വളപ്പില്‍ തീ പടര്‍ന്നത്. ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും ഏറെ കഷ്ടപ്പെട്ടാണ് ജയിലില്‍ നിന്നു കൊണ്ടു വന്ന കുടിവെള്ളവും പച്ചക്കമ്പുകളുമുപയോഗിച്ചു തീയുടെ തീവ്രത കുറച്ചത്. തൃക്കരിപ്പൂരില്‍ നിന്ന് അഗ്നിശമന സേനയത്തി തീ മുഴുവനായും അണച്ചു.
350 ഹെക്ടറോളം വരുന്ന ജയില്‍ വളപ്പില്‍ നിറയെ കശുമാവുകളും ഉണക്കപ്പുല്ലും നിറഞ്ഞ പ്രദേശമാണ്.
ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. നാലു ദിവസം മുന്‍പു ഇതിനു സമീപത്തു തീ പിടിച്ചിരുന്നു. അന്ന് അഗ്നിശമനാ സേനയെത്തുന്നതിനു മുന്‍പു തന്നെ നാട്ടുകാര്‍ തീയണച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ റോഡിനപ്പുറത്ത് ലാല്‍പാറ, വെളിച്ചംതോട്, കിഴക്കേനി, തുടങ്ങിയ പ്രദേശത്ത് അഞ്ചോളം തീപിടിത്തമാണുണ്ടായിട്ടുള്ളത്. ഇതില്‍ വലിയ തോതില്‍ കശുമാവുകള്‍ നശിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ തീപിടിത്തത്തിലുമുണ്ടാക്കുന്നത്. സ്ഥിരമായി പ്രദേശത്തുണ്ടാകുന്ന തീ പിടിത്തം സാമൂഹ്യദ്രോഹികള്‍ മനഃപ്പൂര്‍വം ചെയ്യുന്നതാണെന്ന ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago