ബി.ജെ.പിക്കെതിരെ ഒന്നിക്കാനൊരുങ്ങി എന്‍.സി.പിയും കോണ്‍ഗ്രസും
മുംബൈ: ബി.ജെ.പിക്കെതിരെ നീങ്ങുന്നതിന്റെ ഭാഗമായി വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യകക്ഷികളായി മല്‍സരിച്ചേക്കും. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികള്‍ ഒന്നിച്ചു മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിനും എന്സിപിക്കുമിടയില് ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാം സുഗമമാണെന്നും അശോക് ചവാന് പറഞ്ഞതായി ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു പാര്‍ട്ടികളുടേയും ദേശീയ നേതൃത്വമാണ് അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സോണിയാ ഗാന്ധയുമായും കൂടിക്കാഴ്ച നടത്തിയേക്കും.
അതേസമയം, കേരളത്തില്‍ എന്‍.സി.പി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി തുടരുമെന്നാണ് റിപ്പോര്‍ട്ട്.
2016 സെപ്റ്റംബര്‍ 26നാണ് എന്‍.സി.പി കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചത്. തുടര്‍ന്ന് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിയും കോണ്‍ഗ്രസും തനിച്ചു മല്‍സരിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എന്‍.സി.പി പിന്തുണക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."