HOME
DETAILS
MAL
റിസോര്‍ട്ടില്‍ നിന്നൊഴിയാനുള്ള സമയപരിധി തീര്‍ന്നു; കൂവത്തൂരില്‍ സംഘര്‍ഷാവസ്ഥ
backup
February 15 2017 | 11:02 AM
ചെന്നൈ: കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നിന്നും ഒഴിഞ്ഞുപോകാനായി എം.എല്‍.എമാര്‍ക്ക് പൊലിസ് അനുവദിച്ച സമയം അവസാനിച്ചു. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്ന് നാല് മണിക്ക് മുന്‍പ് റിസോര്‍ട്ടില്‍ നിന്ന്് ഒഴിഞ്ഞു പോകണമെന്നായിരുന്നു പൊലിസ് നിര്‍ദ്ദേശിച്ചിരുന്നത്.
എം.എല്‍.എമാരും ഒഴിപ്പിക്കാനെത്തിയ പൊലിസുമായി വാക്കേറ്റമുണ്ടായി. കനത്ത പൊലിസ് സന്നാഹമാണ് റിസോര്‍ട്ടിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്. അതിനിടെ ശശികല എം.എല്‍.എമാരെ തടവിലാക്കിയിരിക്കുകയാണെന്ന പരാതിയില്‍ പൊലിസ് എം.എല്‍.എമാരുടെ മൊഴിയെടുത്തു. മധുര സൗത്ത് എം.എല്‍എ ശരവണനാണ് പരാതി നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."