ഖത്തറിലെ യൂബര്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരത്തിന് ന്യൂയോര്‍ക്കില്‍ നിന്നും പിന്തുണ
ദോഹ: ഖത്തറില്‍ അഞ്ച് ദിവസമായി തുടരുന്ന യൂബര്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരത്തിനു ന്യൂയോര്‍ക്കില്‍ നിന്നുള്ള നാഷനല്‍ ടാക്സി വര്‍ക്കേഴ്സ് അലയന്‍സിന്റെ(എന്ടിഡബ്ലിയുഎ) പിന്തുണ. അലയന്‍സ് ജനറല്‍ സെക്രട്ടറി ബിജു മാത്യുവാണ് ഖത്തറിലെ സമരക്കാര്‍ക്ക് വാട്സ് ആപ്പ് വഴി പിന്തുണ അറിയിച്ചത്.
യുഎസില്‍ 18,000 അംഗങ്ങളുള്ള ടാക്സി യൂനിയന്റെ പൂര്‍ണ പിന്തുണ സമരക്കാര്‍ക്കുണ്ടെന്നും സമരം ആഗോള ശ്രദ്ധയില്‍പ്പെടുത്തുന്നതിനു വ്യത്യസ്ത മീഡിയകള്‍ വഴിയും അന്താരാഷ്ട്ര തൊഴിലാളി സംഘടനകള്‍ വഴിയും പ്രചാരണം നടത്തുമെന്നും അദ്ദേഹം സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.
അതേസമയം, കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച യൂബര്‍ ഡ്രൈവര്‍മാരുടെ സമരത്തോട് അനുകൂലമായി പ്രതികരിക്കാന്‍ ഖത്തറിലെ യൂബര്‍ അധികൃതര്‍ ഇതുവരെ സന്നദ്ധമായിട്ടില്ല. യൂബറിന്റെ അന്യായമായ ടാക്സി കൂലി നയത്തില്‍ പ്രതിഷേധിച്ചാണ് രാജ്യത്തെ ഭൂരിപക്ഷം യൂബര്‍ ഡ്രൈവര്‍മാരും സേവനം നിര്‍ത്തിവച്ച് പ്രതിഷേധിക്കുന്നത്. ഭൂരിഭാഗം ഡ്രൈവര്‍മാരും സമരത്തില്‍ പങ്കാളികളാവുന്നതായാണ് പ്രതിഷേധിക്കാര്‍ അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."