ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ തുടങ്ങുന്നത് പരിഗണനയിലില്ല: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുട ഭരണനിര്‍ഹണവും അക്കാദമിക് പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി കേരള, മഹാത്മഗാന്ധി, കാലിക്കറ്റ്, കുസാറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളെ ബന്ധിപ്പിച്ച് ഇ-ഗവേണന്‍സ് പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ തുടങ്ങുന്നത് പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു.
യു.ജി.സി അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും അധ്യാപകരെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള പഠന പ്രക്രിയ വിദ്യാഭ്യാസ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങുന്നത് വിദൂര വിദ്യാഭ്യാസ മേഖലയെ ബാധിക്കുമോ എന്നത് സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചക്ക് കാരണമാകുന്ന നിര്‍ദേശങ്ങളും നയങ്ങളുമാണ് കേന്ദ്ര സര്‍ക്കാരും യു.ജി.സിയും സ്വീകരിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇത് അംഗീരിക്കാന്‍ കഴിയില്ല. എല്ലാ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളിലും ഇന്റര്‍ഡിസിപ്ലിനറി ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിക്കും. സര്‍വകലാശാല കോഴ്‌സുകള്‍, അവയുടെ അംഗീകാരം, തൊഴില്‍ സാധ്യത, ഗവേഷണ സാധ്യത എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി രേഖകള്‍ പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് സ്വാശ്രയ മേഖലയില്‍ പുതിയ എന്‍ജിനീയറിങ് കോളജുകള്‍ ആരംഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഓരോ വര്‍ഷവും ഇരുപതിനായിരത്തോളം എന്‍ജിനീയറിങ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും എന്‍. ശംസുദ്ദീന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."