ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണ
ബെര്‍ലിന്‍: ജര്‍മനിയില്‍ മാസങ്ങളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമാകുന്നു. സോഷ്യല്‍ ഡെമോക്രാറ്റുകളും കണ്‍സര്‍വേറ്റീവുകളും തമ്മില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ധാരണയായി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മെര്‍ക്കല്‍ ഇക്കാര്യം അറിയിച്ചത്. മെര്‍ക്കലിന്റെ സി.ഡി.യു, മുന്‍ സഖ്യകക്ഷികളായ സി.എസ്.യു, മാര്‍ട്ടിന്‍ ഷ്യൂള്‍സിന്റെ എസ്.പി.ഡി എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് സര്‍ക്കാര്‍ രൂപീകരണത്തിനു ധാരണയായത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകാത്ത അവസ്ഥയിലായിരുന്നു ജര്‍മനി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രധാന സഖ്യകക്ഷിയായിരുന്ന എസ്.പി.ഡി ചാന്‍സലര്‍ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് സഖ്യത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതാണ് ജര്‍മനിയില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. മധ്യ ഇടതുപക്ഷമായ എസ്.പി.ഡി 12 വര്‍ഷമായി മെര്‍ക്കല്‍ സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്നു. അന്ന് തൂക്കു പാര്‍ലമെന്റില്‍ അറ്റവും വലിയ ഒറ്റക്കക്ഷിയായ സി.ഡി.യു, സി.എസ്.യു സഖ്യത്തിന് പലരുമായും മുന്നണി ബന്ധത്തിനു ശ്രമിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ രൂപീകരണം സാധ്യമായിരുന്നില്ല.
സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവമായി നില്‍ക്കെ ഒരു ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കാന്‍ താല്‍പര്യമില്ലെന്ന് ആംഗെല മെര്‍ക്കലും വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് നടന്നതിനു ശേഷമുള്ള നാലു മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. അതേസമയം 4, 60,000 അംഗങ്ങളുള്ള എസ്.പി.ഡിയുടെ അംഗീകാരം കൂടി ഉടമ്പടിക്ക് ലഭിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."