HOME
DETAILS

റമദാന്‍ തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം

  
Web Desk
March 02, 2025 | 2:26 AM

UAE police warn of beggars during in Ramadan

അബൂദബി: പരിശുദ്ധ റമദാന്‍ മാസം ആഗതമായതോടെ ഭീക്ഷാടനത്തിനെതിരേ മുന്നറിയിപ്പുമായി യുഎഇ പൊലിസ്. വിശുദ്ധ മാസത്തില്‍ യാചകരെ നേരിടുന്ന വിഷയത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശരിയായതും അംഗീകൃതവുമായ മാര്‍ഗങ്ങളിലൂടെ മാത്രമേ പണം സംഭാവന ചെയ്യാന്‍ പാടുള്ളൂവെന്നും പൊലിസ് അറിയിച്ചു. 

ഭിക്ഷാടനം സമൂഹത്തിന്റെ സുരക്ഷയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന രീതിയാണ്. അതിനാല്‍ അവരെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍  അധികാരികളുമായി സഹകരിക്കണമെന്ന്, അബുദാബി പൊലിസ് എക്‌സില്‍ പങ്കിട്ട 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ബോധവല്‍ക്കരണ വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴി നിങ്ങളുടെ സംഭാവനകള്‍ നല്‍കാനും പ്രശ്‌നം പരിഹരിക്കുന്നതിന് പോലീസുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിക്കാനും ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. അബുദബിയുടെ സുരക്ഷയും കെട്ടുറപ്പും നമുക്ക് ഒരുമിച്ച് ഉറപ്പാക്കാന്‍ കഴിയും- ട്വീറ്റില്‍ പറയുന്നു.

 

 

നേരത്തെ വിശുദ്ധ മാസത്തില്‍ യാചക തട്ടിപ്പുകളെക്കുറിച്ച് ദുബായ് പൊലിസും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീക്ഷാടകര്‍ക്കെതിരേ കര്‍ശനനിലപാടാണ് യുഎഇ പൊലിസ് സ്വീകരിക്കാറുള്ളത്. 2024ല്‍ 384 യാചകരെ പിടികൂടിയതായി ദുബായ് പോലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആകെ 2,085 യാചകരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഇന്ത്യക്കാര്‍ പൊതുവെ ഉണ്ടാകാറില്ല.

യുഎഇയില്‍ യാചന 5,000 ദിര്‍ഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഭിക്ഷാടന കേന്ദ്രങ്ങള്‍ സംഘടിപ്പിക്കുന്നതോ രാജ്യത്തിന് പുറത്തുനിന്ന് ഭിക്ഷ യാചിക്കുന്നതിനായി വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതോ ആറ് മാസം തടവും 100,000 ദിര്‍ഹം പിഴയും (ഏകദേശം 23 ലക്ഷം രൂപ) ലഭിക്കും. കൂടാതെ പെര്‍മിറ്റില്ലാതെ സംഭാവന പിരിക്കുന്നത് 500,000 ദിര്‍ഹം വരെ പിഴ ലഭിക്കുന്ന കുറ്റവുമാണ്. ഒരു നിലയ്ക്കുള്ള യാചനയും പണപ്പിരിവും യുഎഇയില്‍ അനുവദനീയമല്ല. ഇത്തരം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.


In SHort: UAE Police have issued a warning against extortion as the holy month of Ramadan approaches. The police have issued instructions on dealing with beggars during the holy month and said that donations should only be made through proper and authorized channels.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago