HOME
DETAILS
MAL
കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം
March 02, 2025 | 6:24 AM
കണ്ണൂര്‍: പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. വള്ള്യായി അരുണ്ട കിഴക്കയില്‍ ശ്രീധരന്‍ (70) ആണ് മരിച്ചത്.
ഞായറാഴ്ച്ച രാവിലെ 8 മണിയോടെ കൃഷിയിടത്തിലെത്തിയ ശ്രീധരനെ പന്നി ആക്രമിക്കുകയായിരുന്നു. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.
പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലില്‍ വച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."