HOME
DETAILS

ലഹരിയും സിനിമയും വില്ലനാകുന്നു; കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന

  
എം.ശംസുദ്ദീന്‍ ഫൈസി
March 02 2025 | 03:03 AM

Drugs and cinema - a huge increase in crimes

മലപ്പുറം: അഞ്ചു വര്‍ഷത്തിനിടെ കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ വര്‍ധനവെന്ന് കണക്കുകള്‍. 
വയലന്‍സ് സീനുകള്‍ നിറഞ്ഞ സിനിമകളോടാണ് പുതിയ തലമുറക്കു പ്രിയം. ക്രൂരതകളും അക്രമവും ശരിയാണെന്ന് തോന്നിപ്പിച്ചാണ് പല സിനിമകളും അവസാനിപ്പിക്കുന്നത്. ഇതു കൊലപാതകങ്ങളുടെ വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് സാമൂഹികനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

കൊലപാതകങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ തലമുറയില്‍ വിഷം കുത്തിവെക്കുന്ന സിനിമകള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായിട്ടുണ്ട്. രാസലഹരികളുടെ ഉപയോഗം കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാവുന്നതായി കണക്കാക്കുന്നു.  സംസ്ഥാനത്ത് നടന്ന പല പ്രധാന കൊലപാതകങ്ങളിലും പ്രതികളുടെ അമിതമായ ലഹരി ഉപയോഗം പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ച അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ 60 ശതമാനവും ലഹരി ഉപയോഗം കൊണ്ടാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പ്രതിവര്‍ഷ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 320നു മുകളിലാണ് 2019 മുതലുള്ള കേരളത്തിലെ കൊലപാതക കേസുകളുടെ എണ്ണം. 2016-17 കാലങ്ങളില്‍ 305 ആയിരുന്നു. 2018ല്‍ 292 ആയി കുറഞ്ഞങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ മുന്നൂറിനു മുകളിലായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം മാത്രം കൊല്ലപ്പെട്ടത് 335 പേരാണ്. 331ലും പ്രതികളെ പിടികൂടി. 553 പ്രതികളില്‍ 540 പേരെയും അറസ്റ്റു ചെയ്തു.

അഞ്ചു വര്‍ഷത്തിനിടെ കൊലപാതകശ്രമങ്ങള്‍ കൂടുതല്‍ നടന്നത് കഴിഞ്ഞ വര്‍ഷമാണ്. 1101 കൊലപാതക ശ്രമങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം നടന്നത്. 2024നു മുമ്പ് ആയിരത്തിനു താഴെയായിരുന്നു കൊലപാതകശ്രമങ്ങളുടെ പട്ടിക. അഞ്ചുവര്‍ഷത്തിനിടെ കൂടുതല്‍ ബലാത്സംഗകേസുകള്‍ നടന്ന വര്‍ഷമാണ് 2024. 2091 കേസുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം

Kerala
  •  3 days ago
No Image

കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്

Cricket
  •  3 days ago
No Image

ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു

International
  •  3 days ago
No Image

യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു

International
  •  3 days ago
No Image

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ

Others
  •  3 days ago
No Image

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി

Kerala
  •  3 days ago
No Image

ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി

Kerala
  •  3 days ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി

National
  •  3 days ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്‌കൈ

Cricket
  •  3 days ago
No Image

സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി

International
  •  3 days ago