HOME
DETAILS

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

  
March 02, 2025 | 8:34 AM

classmates-sprinkled-velvet-bean case-against-5-female-students-and-teachers

കൊച്ചി: എറണാകുളം കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ സ്‌കൂളിലെ പത്താംക്ലാസുകാരിക്കുനേരെ നായ്ക്കുരണയെറിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജുവനൈല്‍ നിയമപ്രകാരം സഹപാഠികളായ 5 വിദ്യാര്‍ഥിനികള്‍ക്കെതിരെയും ബി.എന്‍.എസ് നിയമ പ്രകാരം സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയുമാണ് കേസ്. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തത്.

നേരത്തെ പൊലിസ് കേസ് അന്വേഷിക്കാന്‍ മടിച്ചതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും അമ്മ പരാതി നല്‍കുകയായിരുന്നു
 
കാക്കനാട് തെങ്ങോട് ഗവ. ഹൈസ്‌കൂളില്‍ ഫെബ്രുവരി മൂന്നിനാണ് സംഭവം. മറ്റൊരു പെണ്‍കുട്ടി കൊണ്ടുവന്ന നായ്ക്കുരണ വിദ്യാര്‍ഥികള്‍ എറിഞ്ഞു കളിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് വീണതാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചത്. എന്നാല്‍, മറ്റൊരു പെണ്‍കുട്ടിക്ക് നേരെ പ്രയോഗിക്കാന്‍ കൊണ്ടുവന്ന പൊടിയാണ് തന്റെ ദേഹത്ത് ഇട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു. തൊട്ടു പിന്നാലെ ചൊറിച്ചില്‍ സഹിക്കാന്‍ വയ്യാതെ കടുത്ത പ്രയാസത്തിലായെന്നും അധ്യാപകരോട് പരാതി പറഞ്ഞപ്പോള്‍ പിന്തുണ നല്‍കാതെ ക്ലാസിലിരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

സംഭവത്തിന് പിന്നാലെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. മോഡല്‍ എക്സാം പോലും കുട്ടിക്ക് എഴുതാനായില്ല. എസ്.എസ്.എല്‍.സി പരീക്ഷ പൂര്‍ത്തിയാല്‍ ഉടന്‍ തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കും. പെണ്‍കുട്ടിക്ക് പരീക്ഷ എഴുതാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കാലില്‍ ചങ്ങലയിട്ട് 25 മണിക്കൂര്‍ വിമാനയാത്ര, നീര് വന്ന് വീര്‍ത്ത് അനങ്ങാന്‍ പറ്റാത്ത അവസ്ഥ' യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട 50 ഇന്ത്യക്കാര്‍ പറയുന്നു

International
  •  6 days ago
No Image

ടി.പി കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കം; പ്രതികളെ വിട്ടയക്കുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന്‌ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

Kerala
  •  6 days ago
No Image

പുത്തനത്താണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Kerala
  •  6 days ago
No Image

കാണുമ്പോൾ സാധാരണ ക്യുആർ കോഡായി തോന്നാം; എന്നാൽ സ്കാൻ ചെയ്താൽ പണി കിട്ടും; 'ക്യൂആർ ഫിഷിംഗ്' തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബൈ

uae
  •  6 days ago
No Image

സഊദി വിഷൻ വൻ വിജയത്തിലേക്ക്; 85 ശതമാനവും പൂർത്തിയായി

Saudi-arabia
  •  6 days ago
No Image

പാലക്കാട് സ്പിരിറ്റ് വേട്ട; സി.പി.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  6 days ago
No Image

യുഎഇക്കാർക്ക് ആശ്വാസം; നവംബറിൽ പെട്രോൾ - ഡീസൽ വില കുറയാൻ സാധ്യത

uae
  •  6 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala
  •  6 days ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

Kerala
  •  6 days ago
No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  6 days ago