ക്ഷേത്രത്തിന് സമീപമുള്ള മത്സ്യ മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കണമെന്ന് പരിപാലന സമിതി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ അനുബന്ധ ക്ഷേത്രമായ കൊണ്ടാടും പടി ദേവീ ക്ഷേത്രത്തിന് സമീപമുള്ള മത്സ്യ മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കാന്‍ ഉടന്‍ നടപടി വേണമെന്ന് ക്ഷേത്രപരിപാലന സമിതി ആവശ്യപ്പെട്ടു. മാര്‍ക്കറ്റിന്റെ ദുര്‍ഗന്ധപൂരിതവും മലീമസവുമായ അന്തരീക്ഷം ക്ഷേത്ര പരിശുദ്ധിയെ ബാധിക്കുന്നു.
നഗരസഭയുടെ ലൈസന്‍സോ വില്പ്പനാനുമതിയോ ഇല്ലാതെ അനധികൃതമായാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചുവരുന്നത്. മത്സ്യ മാര്‍ക്കറ്റിന് അത്യാവശ്യം വേണ്ട മലിനീകരണ നിയന്ത്രണ നടപടികളോ ശുചീകരണ സംവിധാനമോ ഏര്‍പ്പെടുത്തിയിട്ടില്ല.
ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷത്തിലാണ് ക്ഷേത്ര കര്‍മ്മങ്ങള്‍ പോലും നടത്തേണ്ടി വരുന്നത്.
പലപ്പോഴും മാര്‍ക്കറ്റിലെ അവശിഷ്ടങ്ങള്‍ ക്ഷേത്രപരിസരങ്ങളില്‍ പോലും കാണപ്പെടാറുണ്ട്. ഇത് സംബന്ധിച്ച് 2013ല്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
അന്നത്തെ നഗരസഭാ ചെയര്‍പേഴ്സണ്‍ ഇടപെട്ടതിനെ തുടര്‍ന്ന് ആറ് മാസത്തിനകം മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നു ഉറപ്പു നല്കുകയുണ്ടായി.
ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."