ഡെങ്കിപ്പനി: ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
താമരശ്ശേരി: പുതുപ്പാടി മെഡിക്കല്‍ എയ്ഡ് സര്‍വിസ് സൊസൈറ്റിയുടെ (മാസ്സ് ) ആഭിമുഖ്യത്തില്‍ ഡെങ്കിപ്പനി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
അടിവാരം, ചിപ്പിലിത്തോട്, മുപ്പതേക്ര തുടങ്ങിയ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ച് നൂറോളം പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ സാഹചര്യത്തിലാണ് ബോധവല്‍ക്കരണ കൂട്ടായ്മ നടത്തിയത്. ഡോ. നൂറുല്‍ ഹസന് പരിപാടി ഉദ്ഘാടനം ചെയ്തു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മാക്കണ്ടി മുജീബ് അധ്യക്ഷനായി. വാര്‍ഡ് അംഗങ്ങളായ മുത്തു അബ്ദുസ്സലാം, ഐബി റെജി, മുരളി അടിവാരം, റീനാ ബഷീര്‍, കെ.എ ഐസക്, ഉസ്മാന് ചാത്തംചിറ, ശിഹാബ് അടിവാരം, വി.കെ മൊയ്തുമുട്ടായി, സി.പി റഹീം, ടി.കെ ഹംസ ഹാജി, അഹമ്മദ്കുട്ടി ഇടക്കുനി സംസാരിച്ചു. മാസ്സ് സെക്രട്ടറി കെ.എം.ഡി മുഹമ്മദ് സ്വാഗതവും കരീം അടിവാരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."