ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സംഘര്‍ഷം: രണ്ടു പേര്‍ക്കെതിരേ കേസ്
വണ്ടൂര്‍: നടുവത്ത് ഈശ്വരമംഗലം ശിവക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ അധ്യാപകനു കാലിന് കുത്തേറ്റ സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. കാരാട് സ്കൂളിലെ അധ്യാപകന് അരിമ്പ്ര രഘുവിനാണ് കുത്തേറ്റത്. അമ്പലപ്പടി ഭൂതക്കാട്കുന്നിലെ സഹോദരങ്ങളായ വിവേക്, വിശാഖ് എന്നിവര്‍ക്കെതിരേയാണ് വണ്ടൂര്‍ പൊലിസ് കേസെടുത്തത്. ക്ഷേത്രത്തില്‍ നടന്നുവന്ന ഉത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടുവത്ത് ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. പ്രതികളുടെ പിതാവ് മൊബൈലില്‍ പകര്‍ത്തിയ ഘോഷയാത്രയുടെ ചിത്രം രഘു ഡിലീറ്റ് ചെയ്തുവെന്നാരോപിച്ച് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. പൊലിസ് ഇടപെട്ട് ഇതു നിയന്ത്രണവിധേയമാക്കി. എന്നാല്‍, ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് ഓട്ടോയില്‍ പോകുകയായിരുന്ന രഘുവിനെ ബൈക്കിലെത്തിയ പ്രതികള്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു .കത്തികൊണ്ടുള്ള അക്രമത്തില്‍ രഘുവിന്റെ ഇടതു തുടയ്ക്ക് മൂന്ന് മുറിവുകളുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയ രഘുവിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."