ഷോപ്പിയാന്‍ വെടിവയ്പ്: പൊലിസിനെതിരേ സൈനികന്റെ പിതാവ് സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: ജമ്മുകശ്മിരിലെ ഷോപ്പിയാനില്‍ സൈന്യത്തിനു നേരെയുണ്ടായ കല്ലേറിനിടയില്‍ നടത്തിയ വെടിവയ്പില്‍ മൂന്ന് നാട്ടുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ പിതാവ് സുപ്രിം കോടതിയെ സമീപിച്ചു.
10ാം ഗര്‍വാള്‍ റൈഫിള്‍സ് അംഗം മേജര്‍ ആദിത്യ കുമാറിനെതിരായ എഫ്.ഐ.ആറാണ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിതാവ് ലഫ്. കേണല്‍ കരംവീര്‍ സീങ് സുപ്രിം കോടതിയെ സമീപിച്ചത്. കേസ് ഇന്ന് പരിഗണിക്കും.
എഫ്.ഐ.ആറില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്താണ് ആദിത്യകുമാറിന്റെ പേര് ഉള്‍പ്പെടുത്തിയതെന്നാണ് ഹരജിയില്‍ പറയുന്നത്. ജനുവരി 27ന് നടന്ന വെടിവയ്പില്‍ മേജര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്കെതിരേ ജമ്മു കശ്മിര് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പൊലിസ് ആദിത്യകുമാറിനുമേല് ചുമത്തിയിരിക്കുന്നത്. സംഭവം നടന്ന പിറ്റേന്നുതന്നെ സൈനികര്‍ക്കെതിരേ കൊലപാതകവും വധശ്രമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലിസ് കേസെടുത്തിരുന്നു.
ഇതിനു പിന്നാലെ അക്രമാസക്തരായ ജനക്കൂട്ടത്തെ പ്രതികളാക്കി സൈന്യവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."