HOME
DETAILS

ഓപറേഷന്‍ തിയേറ്ററില്‍ പ്രാവുകളും എലികളും; ശസ്ത്രക്രിയകള്‍ മുടങ്ങി

  
backup
February 16 2017 | 04:02 AM

%e0%b4%93%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d

മാനന്തവാടി: സമരങ്ങളും ഉപരോധങ്ങളും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാറുണ്ട്. എന്നാല്‍ പക്ഷികള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിച്ചാലോ..? കൗതുകം നിറഞ്ഞ അത്തരമൊരു സംഭവത്തിനാണ് മാനന്തവാടി ജില്ലാ ആശുപത്രി കഴിഞ്ഞ ദിവസം വേദിയായത്. ജില്ലാ ആശുപത്രിയിലെ ഓപറേഷന്‍ തീയേറ്ററുള്‍പ്പെടുന്ന കെട്ടിടത്തില്‍ കൂടുകൂട്ടിയ പ്രാവുകളാണ് ആശുപത്രിയിലെ ഓപ്പറേഷന്‍ ഉള്‍പെടെ തടസ്സപ്പെടുത്തുന്നത്. 

ഓപറേഷന്‍ തീയേറ്ററുള്‍പ്പെടുന്ന കെട്ടിടത്തിന്റെ സീലിങിന് മുകളില്‍ പ്രാവുകളുടെയും മറ്റും ശല്യം രൂക്ഷമായതോടെ അണുബാധയുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചത്. പുതിയ കെട്ടിടത്തിന്റെ സീലിങിനിടയിലുള്ള വിടവിലൂടെയാണ് പ്രാവുകളും എലികളും കയറുകയും അതീവ ശുചിത്വ മേഖലയായ ഓപറേഷന്‍ തീയേറ്ററടക്കം മലിനപ്പെടുത്തുകയും ചെയ്തത്.
കെട്ടിടത്തോടനുബന്ധിച്ചുള്ള സീലിങ് സ്ഥാപിക്കുന്നതിലെ പിഴവുകളാണ് ഈ അവസ്ഥക്ക് കാരണമാക്കിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യവകുപ്പ് അധികൃതര്‍ കെട്ടിട നിര്‍മാതാക്കളായ ജില്ലാ നിര്‍മിതി കേന്ദ്രം അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് നിര്‍മിതി കേന്ദ്രം അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
നേത്രരോഗം, അസ്ഥിരോഗം, ഉദരസംബന്ധമായ രോഗം തുടങ്ങിയവയ്ക്കുള്ള ശസ്ത്രക്രിയകളാണ് പ്രധാനമായും ഈ സര്‍ജിക്കല്‍ കോംപ്ലക്‌സില്‍ നടക്കുന്നത്. എന്നാല്‍ സിസേറിയനും മറ്റും ഇവിടയല്ല നടത്തുന്നത്.
പ്രസവ വാര്‍ഡിലെ ഓപറേഷന്‍ തീയേറ്ററിന് മുകളിലും സീലിങിലെ പിഴവുകള്‍ കാരണം സമാന ഭീഷണി നേരിടുന്നുണ്ട്. നാളെയും മറ്റന്നാളുമായി അറ്റകുറ്റപണികള്‍ ചെയ്ത് സീലിങിലെ പിഴവുകള്‍ മാറ്റാമെന്നാണ് നിര്‍മിതി കേന്ദ്രം അധികൃതര്‍ പറഞ്ഞിരിക്കുന്നത്. അറ്റകുറ്റപണികള്‍ക്ക് ശേഷം ഒരുദിവസം ശുചീകരണത്തിനായും വേണ്ടിവരും.
അങ്ങനെയെങ്കില്‍ ശനിയാഴ്ച മുതല്‍ മാത്രമേ ജില്ലാ ആശുപത്രിയിലെ ഓപറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തന സജ്ജമാകുകയുള്ളു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago