HOME
DETAILS
MAL
സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലെന്ന് പുടിന്‍
backup
February 08 2018 | 20:02 PM
മോസ്‌കോ: സ്വന്തമായി സ്മാര്‍ട്ട്‌ഫോണില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തനിനു താല്‍പര്യമില്ലെന്നും പുടിന്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ശാസ്ത്ര-അക്കാദമിക സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പുടിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
''എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണുണ്ടെന്നാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍, എനിക്ക് അത്തരമൊരു ഫോണില്ല''-പുടിന്‍ സദസ്സില്‍നിന്ന് ഉയര്‍ന്ന ചിരികള്‍ക്കിടെ വെളിപ്പെടുത്തി. എല്ലാവരുടെയും കീശയില്‍ സ്മാര്‍ട്ട്‌ഫോണുള്ള കാലമാണിതെന്ന് പുടിന്റെ പ്രസംഗത്തിനു മുന്‍പ് ഇവിടത്തെ ഒരു ആണവ ഗവേഷണ സ്ഥാപന മേധാവി സൂചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."