പൊതുമരാമത്ത് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്.
മുക്കം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായുള്ള പരാതിയെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ വസതിയിലും ഓഫിസിലും വിജിലന്‍സ് റെയ്ഡ്. തിരുവനന്തപുരം പി.ഡബ്ല്യു.ഡി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മുക്കംഅഗസ്ത്യന്മുഴി എടവനം കുന്നത്ത് ഹൈദ്രോസിന്റെ അഗസ്ത്യന്മുഴിയിലെ വീട്ടിലും കോഴിക്കോട് ചേവായൂരിലെ വീട്ടിലും തിരുവനന്തപുരത്തെ ഓഫിസിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഇന്നലെ രാവിലെ 7.30 ന് തുടങ്ങിയ റെയ്ഡ് വൈകുന്നേരം വരെ നീണ്ടു. അഗസ്ത്യന്മുഴിയില് കോഴിക്കോട് സ്പെഷല്‍ സെല്‍ ഡിവൈ.എസ്.പി ദേവസ്യയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. വിലപ്പെട്ട പല രേഖകളും ഇവിടെ നിന്ന് പിടിച്ചെടുത്തതായാണ് വിവരം.
ഇദ്ദേഹത്തിന്റെ ചില ബിനാമികളെ കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് അറിവ്. വിജിലന്‍സ് സംഘമെത്തുമ്പോള്‍ അഗസ്ത്യന്മുഴിയിലെ വീട് അടച്ചിട്ട നിലയിലായിരുന്നു. വീട് നോക്കാന്‍ എല്പ്പിച്ച ആളില്‍ നിന്നും താക്കോല്‍ വാങ്ങി തുറന്നാണ് പരിശോധന നടത്തിയത്. ഇയാള്‍ക്കെതിരേ നേരത്തേയും നിരവധി പരാതികള്‍ ഉണ്ടായിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."