മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പ്: ദേശീയപാത സംയുക്ത സമരസമിതി
കൊച്ചി: എല്ലാത്തരം ടോള്‍ പിരിവുകള്‍ക്കും എതിരാണെന്ന് പറയുകയും ദേശീയപാത ബി.ഒ.ടി ടോള്‍ പദ്ധതി നടപ്പാക്കാന്‍ 45 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാരിന് ഉറപ്പുനല്‍കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പും ജനവഞ്ചനയുമാണെന്നു ദേശീയപാത സംയുക്ത സമരസമിതിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ആരോപിച്ചു.
ബി.ഒ.ടി പദ്ധതിക്കുവേണ്ടി ലക്ഷക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ കഴിഞ്ഞ 12 വര്‍ഷമായി ജനങ്ങള്‍ ശക്തമായ പ്രക്ഷോഭത്തിലാണ്. ടു.ജി സ്പെക്ട്രത്തേക്കാള്‍ വലിയ അഴിമതിയെന്ന് ചീത്തപ്പേരുള്ള ബി.ഒ.ടി പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി രംഗത്ത് വരുന്നത് അഴിമതിരഹിത സര്‍ക്കാര്‍ എന്ന പ്രതിഛായക്കു കളങ്കമേല്‍പ്പിക്കും.
കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്ത കരമന-കളിയിക്കാവിള മോഡലില്‍ 30 മീറ്റര്‍ വീതിയില്‍ ആറുവരിപ്പാത നിര്‍മിക്കുകയാണ് പ്രശ്നത്തിന് പരിഹാരമാര്‍ഗമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."