ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു
കൊച്ചി; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു.
പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതാണ് കോടതി മാറ്റിവെച്ചത്.
ഹര്‍ജി ഇനി മാർച്ച് ഒമ്പതിന് പരിഗണിക്കും. ഇന്ന് ഹര്‍ജി പരിഗണനക്ക് എടുത്തപ്പോഴും സിബിഐയുടെ അഭിഭാഷകനും പിണറായി വിജയന്റെ അഭിഭാഷകനും ഹാജരായിരുന്നില്ല.
സി.ബി.ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജും പിണറായിക്ക് വേണ്ടി എം.കെ ദാമോദരനുമാണ് ഹാജരാകേണ്ടിയിരുന്നത്
അതിനിടെ കേസിന്റെ വാദം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയന്‍ ഹൈക്കോടതിയില്‍ സ്വകാര്യഹര്‍ജിയും നല്‍കി. ഈ ഹരജി ഹൈക്കോടതി തള്ളുകയും ചെയ്തു.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന് നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് കേസ്.
2013ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരം സി.ബി.ഐ. കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."