HOME
DETAILS
MAL
ബി.ജെ.പി-ടി.ഡി.പി ഒത്തുകളി അവസാനിപ്പിക്കണമെന്ന് ടി.ആര്.എസ്
backup
February 09 2018 | 20:02 PM
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന എന്‍.ഡി.എ ഘടക കക്ഷികൂടിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ ആരോപണത്തിലേക്ക് തെലങ്കാന രാഷ്ട്ര സമിതികൂടി എത്തിയതോടെ വിഷയം സങ്കീര്‍ണമായി. ആന്ധ്രക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന ടി.ഡി.പി ആരോപണം ബി.ജെ.പിയുമായുള്ള അവരുടെ ഒത്തുകളിയാണെന്നാണ് ടി.ആര്.എസ് ഇന്നലെ വ്യക്തമാക്കിയത്. രാജ്യസഭയില്‍ ടി.ആര്.എസ് അംഗം കേശവ റാവുവാണ് ടി.ഡി.പി-ബി.ജെ.പി ഒത്തുകളിയെക്കുറിച്ച് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."