ഇരിട്ടിയില്‍ ഇരട്ടക്കൊലപാതകം നടത്തിയ പ്രതി അറസ്റ്റില്‍
ഇരിട്ടി: ഇരിട്ടിയില്‍ കഴിഞ്ഞ മാസം കൊല്ലപ്പെട്ട നാടോടി യുവതി ശോഭയുടെ ആദ്യ ഭര്‍ത്താവ് രാജുവിനെ കൊന്നതും ശോഭയുടെ ഘാതകനും രണ്ടണ്ടാം ഭര്‍ത്താവുമായ മഞ്ജുനാഥാണെന്ന് പൊലിസ്. കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ശോഭയുമായി ചേര്‍ന്നാണ് മുന്‍പ് കൃത്യം നടത്തിയതെന്ന് പ്രതി സമ്മതിച്ചത്. രാജുവിനെ കൊന്ന് കത്തിച്ച സ്ഥലവും പ്രതി പൊലിസിന് കാണിച്ചു കൊടുത്തു. അതേസമയം ശോഭയുടെ കാണാതായ നാലും ആറും വയസുള്ള മക്കള്‍ക്ക് വേണ്ടണ്ടി അന്വേഷണം കേരളത്തിനു പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ജനുവരി 21നാണ് നാടോടി യുവതിയായ കര്‍ണാടക തുംകൂര്സ്വദേശിനി ശോഭയുടെ മൃതദേഹം ഇരിട്ടി പഴയ പാലത്തിനു സമീപത്തെ ഉപയോഗ ശൂന്യമായകിണറ്റില് കണ്ടെണ്ടത്തിയത്. അന്വേഷണത്തില്‍ ശോഭയെ തുംകൂര്സ്വദേശി മഞ്ജുനാഥ് രാത്രിയില്‍ കഴുത്തു ഞെരിച്ച് കൊന്നശേഷം കിണറ്റില്‍ തള്ളിയതാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ശോഭയുടെ മക്കളായ അമൃത(നാല്), ആര്യന്(ആറ്) എന്നിവരെ കാണാതായതും ശോഭയുടെ ആദ്യ ഭര്‍ത്താവ് രാജുവിന്റെ തിരോധാനവും മറ്റും പൊലിസില്‍ സംശയം ജനിപ്പിച്ചിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണത്തിനൊടുവിലാണ് രാജുവിനെ കൊന്നത് ശോഭയും മഞ്ജുനാഥും ചേര്‍ന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമാവുന്നത്.
രാജുവിന്റെ കൊലയെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ : രാജുവും ഭാര്യ ശോഭയും തുംകൂറിലെ സാത്തനഹള്ളിയിലെ ഒരു വാടകവീട്ടില്‍ താമസിച്ചു വരുമ്പോള്‍ 2015 ഡിസംബര്‍ 21നാണ് സംഭവം. ശോഭയുടെ ബന്ധു കൂടിയായ മഞ്ജുനാഥിന് ശോഭയുമായി അടുപ്പമുണ്ടായിരുന്നു. രണ്ടുപേരും കൂടി രാജുവിനെ വകവരുത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. മഞ്ജുനാഥിന്റെ ഓട്ടോയില്‍ രാജുവിനെ ഇഞ്ചിനഹള്ളിയിലെ കാട്ടില്‍ വച്ച് കയറുകൊണ്ട് കഴുത്തിന് മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പായ ശേഷം ഇതേ സ്ഥലത്ത് തന്നെയുള്ള മഴക്കുഴിയിലിട്ട് ചുള്ളിക്കമ്പുകളും ഡീസലും ഉപയോഗിച്ച് മൃതദേഹംകത്തിച്ചു കളഞ്ഞു.
എന്നാല്‍ ശോഭയുടെ കുട്ടികള്‍ എവിടെയാണെന്ന ദുരൂഹത ഇപ്പോഴും തുടരുകയാണ്. ശോഭയുടെ കൊല നടന്ന ദിവസം രാവിലെ പ്രതി കുട്ടികളുമായി ഇരിട്ടി പട്ടണത്തിലൂടെ പോകുന്ന നിരീക്ഷണ കാമറ ദൃശ്യം പൊലിസിനു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലിസ് പിടികൂടിയപ്പോഴാണ് ശോഭയുടെ കൊല ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ദ്വിഭാഷിയെ വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുട്ടികളെ ബംഗളൂരു റെയില്‍വേസ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറ്റി വിട്ടുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."