ഇഴപിരിയുന്ന ജനിതക രഹസ്യങ്ങള്‍
ഡി.എന്‍.എ
ജീവജാലങ്ങളിലെ സ്വഭാവസവിശേഷതകള്‍ രൂപപ്പെടുത്തുന്നതിലും ഉപപാചയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിലും പ്രോട്ടീനുകള്‍ക്കും അനുബന്ധമായി ഡി.എന്‍.എക്കും സവിശേഷമായ പങ്കാളിത്തമുണ്ട്. ജനിതക വിവരങ്ങള്‍ എഴുതപ്പെട്ടിരിക്കുന്ന ന്യൂക്ലിക് ആസിഡാണ് ഡി.എന്‍.എ. ദീര്‍ഘകാലത്തേക്ക് ജനിതക വിവരങ്ങള്‍ സൂക്ഷിക്കുക എന്നതാണ് ഡി.എന്‍.എയുടെ ധര്‍മം.
നിരവധി ന്യൂക്ലിയോറ്റൈഡ് തന്മാത്രകള്‍ കൊണ്ടാണ് ഡി.എന്‍.എ. നിര്‍മിച്ചിട്ടുള്ളത്. ഓരോ ന്യൂക്ലിയോ ടൈഡിലും മൂന്ന് തരം രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കും. അവ ഡി ഓക്‌സി റൈബോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫോസ്‌ഫേറ്റ്, പഞ്ചസാര തന്മാത്രകള്‍, നൈട്രജന്‍ ബേസുകള്‍ തുടങ്ങിയവയാണവ. നൈട്രജന്‍ ബേസുകള്‍ നാലു തരത്തിലുണ്ട്. അഡിനിന്‍ (അറലിശില അ) തൈമിന്‍ (ഠവ്യാശില ഠ) ഗുവാനിന്‍ (ഏൗമിശില ഏ) സൈറ്റോസിന്‍(ഇ്യീേശെില ഇ) തുടങ്ങിയവയാണവ.
സാധാരണ രീതിയില്‍ ഒരു ന്യൂക്ലിയോ ടൈഡില്‍ ഏതെങ്കിലും ഒരു നൈട്രജന്‍ ബേസ് മാത്രമേ കാണുകയുള്ളൂ. ഇവയുടെ ക്രമീകരണ രീതിയും വ്യത്യസ്തമായിരിക്കും. നീളമുള്ള രണ്ട് തന്തുക്കള്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന പിരിയന്‍ ഗോവണി രൂപത്തില്‍ ഡി.എന്‍.എ നിലകൊള്ളുന്നു. ഇവ നിര്‍മിച്ചിരിക്കുന്നതാകട്ടെ ഡിഓക്‌സി റൈബോസ് എന്ന പഞ്ചസാര തന്മാത്ര, ഫോസ്‌ഫേറ്റ് തന്മാത്ര എന്നിവ കൊണ്ടാണ് . ഈ ഗോവണിയുടെ പടികള്‍ നൈട്രജന്‍ ബേസുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇവയെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത് ഹൈഡ്രജന്‍ ബോണ്ടുകള്‍ കൊണ്ടാണ്. അഡിനിനും ഗുവാനിനും പ്യൂരിന്‍ ബേസുകളെന്നും തൈമിനും സൈറ്റോസിനും പിരമിഡ് ബേസുകളെന്നുമാണ് അറിയപ്പെടുന്നത്. അഡിനിന്‍ തൈമിനുമായും രണ്ടും സൈറ്റോസിന്‍ ഗുവാനിനുമായും മൂന്നും ഹൈഡ്രജന്‍ ബോണ്ടുകള്‍ വഴിയാണ് സംയോജിക്കുന്നത്.
ഡി.എന്‍.എ ഘടന
1953 ല്‍ ജെ.വാട്‌സണ്‍, ഫ്രാന്‍സിസ് ക്രിക് തുടങ്ങിയ ഗവേഷകര്‍ ഡി.എന്‍.എ രൂപത്തെക്കുറിച്ച് വ്യക്തമായൊരു കാഴ്ചപ്പാടിലെത്തി. ഭൂരിഭാഗം ഡി.എന്‍.എ തന്മാത്രകള്‍ക്കും തമ്മില്‍ ചുറ്റിപ്പിണഞ്ഞ രൂപമാണുള്ളത്. ഇതിനെ വലംകൈയ്യന്‍ ഇരട്ട ഹെലിക്‌സ് രൂപത്തിനോടാണ് ശാസ്ത്രകാരന്മാര്‍ ഉപമിച്ചത്. വലം കൈയ്യന്‍ ഹെലിക്‌സിന്റെ ഓരോ ചുറ്റലിലും പത്തോളം ബേസ് ജോഡികളുമുണ്ടാകും. അതായത് ഒരു പിരിയന്‍ ഗോവണി രൂപത്തിലാണ് ഡി.എന്‍.എ എന്നു പറയാം. 1979 ല്‍ വലംകൈയ്യന്‍ ഹെലിക്‌സിന് പകരം ഇടം കൈയ്യന്‍ ഇരട്ട ഹെലിക്‌സ് രൂപവുമാകാമെന്നു കണ്ടെത്തി. തമ്മില്‍ ബന്ധിപ്പിച്ച രണ്ടു ഡി.എന്‍.എ ചങ്ങലകള്‍ സമാന്തര വിരുദ്ധരൂപത്തില്‍ എതിര്‍ദിശകളിലേക്ക് ഘടിപ്പിച്ചിരിക്കും. ആ രണ്ടു ചങ്ങലകള്‍ ബന്ധിപ്പിക്കുന്നത് ശക്തി കുറഞ്ഞ ഹൈഡ്രജന്‍ ബന്ധകങ്ങളാണ്. ഇവ പൂരക ബേസുകള്‍ക്കിടയിലായി രൂപം കൊള്ളുന്നു. ഈ ബേസുകളായി മാറുന്നവ അഡിനിന്‍, ഗുവാനിന്‍, തൈമിന്‍, സൈറ്റോസിന്‍ എന്നിവയാണ്.
പാരമ്പര്യ ശാസ്ത്രത്തിന്റെ അടിസ്ഥാനം
രണ്ട് ഹെക്ടറോളം വരുന്ന ഭൂമിയില്‍ ശാസ്ത്ര ലോകത്ത് പ്രശസ്തനല്ലാത്ത ഒരു അധ്യാപകന്‍ ധാരാളമായി പയര്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു. മണ്ണില്‍ നവീനമായ കൃഷി രീതികള്‍ പരീക്ഷിച്ചു. ചെടികളെ പരിചരിച്ചും പരീക്ഷണങ്ങള്‍ നടത്തിയും ഏതാണ്ട് ഒമ്പത് വര്‍ഷക്കാലം ഗ്രിഗര്‍ മെന്‍ഡല്‍ എന്ന അധ്യാപകന്‍ കൃഷി ഭൂമിയില്‍ ചെലവഴിച്ചു. ഇതിനിടയില്‍ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ ദിനക്കുറിപ്പുകളായി എഴുതിവയ്ക്കുകയും ചെയ്തു. ആകെ നട്ടുവളര്‍ത്തിയ ചെടികളുടെ നാലിലൊന്ന് ശുദ്ധ കീഴ് സ്വഭാവികളും നാലിലൊന്ന് ശുദ്ധ മേല്‍സ്വഭാവികളും പകുതി സങ്കര സ്വഭാവികളും ആണെന്ന് അദ്ദേഹം കണ്ടെത്തി. നിരീക്ഷണങ്ങള്‍ സസ്യങ്ങളിലെ വേര്‍പിരിയല്‍ (ഘമം ഛള ടലഴൃലഴമശേീി),സ്വതന്ത്ര തരം തിരിവ് നിയമം (ഘമം ീള അീൈൃാേലി േ) എന്നിവയിലേക്ക് നയിച്ചു. ഇത് സസ്യങ്ങളിലെ പാരമ്പര്യ ശാസ്ത്രത്തിന്റെ അടിസ്ഥാനമായി മാറി. മെന്‍ഡലിന്റെ പരീക്ഷണങ്ങളില്‍ ഉയരം കൂടിയ ചെടികളും കുറഞ്ഞവയും തമ്മില്‍ സങ്കരം ചെയ്തപ്പോള്‍ ആദ്യതലമുറയില്‍പ്പെട്ട ചെടികളെല്ലാം ഉയരം കൂടിയവയായിരുന്നു. ആദ്യതലമുറയില്‍ പ്രകടമായ സ്വഭാവത്തെ മെന്‍ഡല്‍ പ്രബലം (ഉീാശിമി)േ എന്നും ഒളിച്ചിരുന്ന സ്വഭാവത്തെ ഗുപ്തം (ഞലരലശൈ്‌ല) എന്നും പേരിട്ട് വിളിച്ചു. സങ്കരം വഴിയുണ്ടായ പുതിയ തരം മിശ്രജാതിച്ചെടിയില്‍ മാതൃ,പിതൃസസ്യങ്ങളുടെ ജനിതക സ്വഭാവത്തിലെ ഒരു സ്വഭാവം മാത്രം പ്രകടമാക്കുകയും മറുസ്വഭാവം ഒളിപ്പിച്ചുവയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇവയില്‍ രണ്ടു വീതം പാരമ്പര്യ ഘടകങ്ങള്‍ കൈമാറ്റം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന് ഈ മിശ്രജാതിച്ചെടികളെ സ്വയം പരാഗണത്തിന് വിധേയമാക്കിയപ്പോള്‍ നാലില്‍ മൂന്ന് ഭാഗം ഉയരം കൂടിയവയും ഒരു ഭാഗം ഉയരം കുറഞ്ഞവയും ആയിരുന്നു. തുടര്‍ന്ന് മെന്‍ഡല്‍ തന്റെ നിരീക്ഷണം ഇങ്ങനെ കുറിച്ചിട്ടു. പാരമ്പര്യ ഘടകങ്ങളുടെ അര്‍ധാംശങ്ങള്‍ ചെടികളില്‍ ഒന്നിച്ചിരിക്കുകയും ബീജോല്‍പ്പാദന വേളയില്‍ ഭിന്നഘടകങ്ങള്‍ വേര്‍പിരിഞ്ഞ് ഒരു ഘടകമായി ഓരോ ബീജത്തിലും നിക്ഷേപിക്കപ്പെടകയും ചെയ്യുന്നു. അതായത് ഒന്നിച്ചിരിക്കുന്ന അര്‍ധാംശഘടകങ്ങളില്‍ പ്രബലമാകുന്ന സ്വഭാവത്തിനാണ് ചെടിയിലെ ആധിപത്യം.
സ്വതന്ത്ര
അപവ്യൂഹന നിയമവും
വിവേചന നിയമവും
രണ്ടോ അതിലധികമോ വിപരീതഗുണങ്ങള്‍ കൂടിച്ചേരുമ്പോള്‍ അതില്‍ ഒരു ജോഡി ഗുണം മറ്റ് ജോഡികളുമായി കൂടിച്ചേരാതെ സ്വതന്ത്രമായി വേര്‍പിരിയുകയും അടുത്ത തലമുറയില്‍ പ്രകടമാകുകയും ചെയ്യുമെന്ന തത്വമാണ് സ്വതന്ത്ര അപവ്യൂഹന നിയമം. ലിംഗ കോശങ്ങളുടെ ഉത്ഭവസമയം ഓരോ സ്വഭാവത്തേയും കുറിക്കുന്ന ഒരു ജോഡി ഘടകങ്ങള്‍ പരസ്പരം കൂടിക്കലരാതെ സ്വതന്ത്രമായി വേര്‍പിരിയുകയും ഓരോന്നും ഓരോ ലിംഗകോശത്തിലേക്കു പോകുകയും ചെയ്യുമെന്നതാണ് വിവേചന നിയമം അനുശാസിക്കുന്നത്.
നാളെയുടെ
ജനിതകം
ജനിതക
രോഗങ്ങളുടെ
ഉത്ഭവം
മനുഷ്യശരീരത്തിലെ കോശങ്ങളുടെ എണ്ണം സാധാരണയായി ഇരുപത്തി മൂന്ന് ജോഡിയാണ് . കൃത്യമായി പറഞ്ഞാല്‍ 46 തഥ പുരുഷന്മാരിലും 46 തത സ്ത്രീകളിലും കാണപ്പെടുന്നു. ഇവയെ ഡിപ്ലോയ്ഡ് എന്നാണ് പറയുന്നത്. 23 ജോഡിക്ക് പകരം 23 എണ്ണം മാത്രമാണ് ഉള്ളതെങ്കില്‍ ഹാപ്ലോയ്ഡ് എന്നും പറയുന്നു. ഇനി 23 ന്റെ ജോഡികള്‍ അല്ലാതെ വന്നാല്‍ അവയെ വിളിക്കുന്നത് അനുപ്ലോയിഡ് (അിലൗുഹീശറ) എന്നാണ്. ഇവ പലപ്പോഴും ഓട്ടോസോമിന്റേയോ ലിംഗ ക്രോമസോമിന്റേയോ കുറവ് കൊണ്ടാണ് രൂപപ്പെടുന്നത്. ഇവ ജനിതക രോഗങ്ങള്‍ക്ക് കാരണമാകുന്നു. ടര്‍ണേഴ്‌സ് സിന്‍ഡ്രോം,ഡൗണ്‍ സിന്‍ഡ്രോം തുടങ്ങിയ രോഗങ്ങള്‍ ഇതിനുദാഹരണമാണ്. 22 ജോഡി ഓട്ടോ സോമുകളും ഒരു ജോഡിക്ക് പകരം ഒരു ലിംഗക്രോമസോം മാത്രമായിരിക്കും ടര്‍ണേഴ്‌സ് സിന്‍ഡ്രോമില്‍ കാണപ്പെടുക. ജനിതക ഘടനയിലുണ്ടാകുന്ന മാറ്റത്തെ മ്യൂട്ടേഷന്‍(ങൗമേശേീി) എന്നാണ് വിളിക്കുന്നത്. ഇവ ഓട്ടോസോമുകളെ ബാധിക്കുമ്പോള്‍ ഓട്ടോസോമല്‍ ഡിസോഡേഴ്‌സ് എന്ന പേരിലും ലിംഗ ക്രോമസോമുകളെ ബാധിക്കുമ്പോള്‍ സെക്‌സ് ലിങ്ക്ഡ് ഡിസോഡേഴ്‌സ് എന്നും അറിയപ്പെടുന്നു.
ജീന്‍ തെറാപ്പി
അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ വെച്ച് 1990 സെപ്റ്റംബറില്‍ ജീന്‍ തെറാപ്പിയുടെ ആചാര്യന്‍ വില്യം ഫ്രഞ്ച് ആന്‍ഡേഴ്‌സണ്‍ നാലു വയസ്സുകാരിയായ അഷാന്തി ഡിസില്‍വയെ ആദ്യമായി ജീന്‍ തെറാപ്പിയുപയോഗിച്ച് ചികിത്സിച്ചു ഭേദമാക്കി. ശരീരത്തിലെ രോഗപ്രതിരോധ ശേഷി അനുദിനം കുറഞ്ഞു വന്ന് രോഗിയെ മരണത്തിലേക്ക് നയിക്കുന്ന സിവിയര്‍ കംബൈന്‍ഡ് ഇമ്യൂണോ ഡെഫിഷ്യന്‍സി (ടല്‌ലൃല ഇീായശിലറ കാാൗിീ ഉലളശരശലിര്യ ടഇകഉ) എന്ന രോഗമായിരുന്നു ഡിസില്‍വക്ക്. അഡിനോസിന്‍ ഡി അമിനേസ് എന്‍സൈം നിര്‍മിക്കുന്ന അഉഅ ജീനിലുണ്ടാകുന്ന ജനിതക വ്യതിയാനം മൂലമാണ് ഈ രോഗമുണ്ടാകുന്നത്. രോഗകാരിയായ ജീനിനെ കണ്ടെത്തുകയും അവയുടെ ധര്‍മങ്ങള്‍കൃത്യമായി മനസ്സിലാക്കുകയുമാണ് രോഗ ചികിത്സയുടെ ആദ്യഘട്ടം.രോഗം ബാധിച്ച ജീനിനെ മാറ്റി തല്‍സ്ഥാനത്ത് സ്ഥാപിക്കേണ്ട ജീനിനെ കള്‍ച്ചര്‍ ചെയ്‌തെടുക്കുകയോ വേര്‍തിരിച്ചെടുക്കുകയോ ചെയ്യണം. പിന്നീട് ആരോഗ്യപ്രദമായ ജീനിനെ കോശങ്ങളിലേക്ക് വച്ചു പിടിപ്പിക്കണം.പലപ്പോഴും ജീന്‍ ചികിത്സ തിയറി പോലെ എളുപ്പമല്ല. ഓരോ ഘട്ടത്തിലും വരുന്ന പാകപ്പിഴവുകള്‍ ജീനുകളില്‍ വ്യതിയാനമോ നാശമോ വരുത്തി മറ്റൊരു ജനിതക രോഗത്തിലേക്ക് രോഗിയെ കൊണ്ടെത്തിക്കാം. ചികിത്സയില്‍ രോഗിയുടെ രക്താണുക്കളില്‍നിന്നു വേര്‍തിരിച്ചെടിക്കുന്ന ലിംഫോസെറ്റുകളെ ബാഹ്യമായ മാധ്യമത്തില്‍ വളര്‍ത്തിയെടുത്ത് പിന്നീട് ജനിതക മാറ്റം വരുത്തിയ അഉഅ ജീന്‍ വൈറസുകളിലെ രോഗകാരണങ്ങളില്‍ നിന്ന് മുക്തമാക്കിയ റിട്രോ വൈറസുകളുപയോഗിച്ച് കോശത്തിനുള്ളിലേക്ക് കടത്തിവി ട്ടു. വൈറസുകള്‍ വിഭജിച്ച് പടരുന്നതോടൊപ്പം ജീന്‍ ചികിത്സയ്ക്കുപയോഗിക്കുന്ന ജീനുകളുടെ അനേകം പകര്‍പ്പുകളും സൃഷ്ടിക്കപ്പെടും എന്ന കണ്ടെത്തല്‍ അനുസരിച്ച്. പിന്നീട് ഈ രക്താണുക്കളെ രോഗിയുടെ ശരീരത്തിലേക്ക് തിരികെ കുത്തിവച്ചു. ഇതോടെയാണ് രോഗത്തിന് ശാശ്വത പരിഹാരമാകുന്നത്. ജീന്‍ തെറാപ്പി വിജയിക്കണമെങ്കില്‍ ജീന്‍വിക്ഷേപണം വിജയകരമാകണം. രോഗബാധിതരുടെ കോശങ്ങളില്‍ പുതിയ ജീനിനെ വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് ജീന്‍ വാഹകര്‍. ചികിത്സയ്ക്കാവശ്യമായ ജീനിനെ ശരീരത്തില്‍ കടത്തി ചികിത്സാഭാഗത്തേക്കെത്തിക്കുന്ന വസ്തുക്കളാണിവ. ഉപദ്രവകാരിയല്ലാത്ത വൈറസുകളേയോ വൈറസിതര വസ്തുക്കളേയോ ജീന്‍ വാഹകരാക്കാം. ജീന്‍ തെറാപ്പിയിലെ ആദ്യത്തെ ജീന്‍ വാഹകരാണ് റിട്രോവൈറസുകള്‍. അഡിനോ വൈറസുകള്‍, ഹീമോഫീലിയ പോലുള്ള അസുഖങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന അഡിനോ അസോസിയേറ്റ് വൈറസുകള്‍,ഹെര്‍പിസ് സിംപ്ലക്‌സ് വൈറസുകള്‍ തുടങ്ങിയവ ജീന്‍ വാഹകരുടെ പട്ടികയിലുണ്ട്.
ഹ്യൂമന്‍
ജീനോം
പ്രൊജക്റ്റ്
മനുഷ്യഡി.എന്‍.എയില്‍ കോടിക്കണക്കിന് ബേസുകളുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ഇവ പൂര്‍ണമായും കണ്ടെത്തുന്നത് ശ്രമകരം തന്നെയാണെന്ന് അറിയാമല്ലോ. ലക്ഷ്യത്തിന് വേണ്ടിയുള്ള ഗവേഷണ സംരഭമാണ് ഹ്യൂമന്‍ ജീനോം പ്രൊജക്റ്റ് .പതിനെട്ടോളം രാജ്യങ്ങളിലെ ഗവേഷകര്‍ ഈ സംരഭത്തിന് വേണ്ടി അണിനിരന്നു. ജയിംസ് വാട്‌സണ്‍ ഡയറക്ടറായി 1990 ലാണ് ജീനോം പ്രൊജക്റ്റ് ആരംഭിച്ചത്.
ജനിതക
എന്‍ജിനീയറിംഗ്
ജീവികളില്‍ നടത്തുന്ന ജനിതക മാറ്റങ്ങള്‍ വഴി പുതിയ ഉപയോഗങ്ങള്‍ക്ക് അവയെ സജ്ജമാക്കുകയാണ് ജനിതക എഞ്ചിനീയറിംഗില്‍ ചെയ്യുന്നത്. കാര്‍ഷികമേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ബി.ടി വിളകളും വര്‍ധിച്ചു വരുന്ന എണ്ണമലിനീകരണം തടയുന്നതിനായി നിരവധി ബാക്ടീരിയകളുടെ ജീനുകള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മിച്ച സൂപ്പര്‍ ബഗ്ഗുകളെന്ന ബാക്ടീരിയയും കുറ്റകൃത്യങ്ങള്‍ക്ക് തെളിയിക്കാനുപയോഗിക്കുന്ന ഡി.എന്‍.എ.ഫിംഗര്‍ പ്രിന്റും മനുഷ്യക്രോമസോമുകളുടെ രഹസ്യങ്ങള്‍ വെളിവാക്കുന്ന ഹ്യൂമന്‍ ജീനോം പ്രൊജക്റ്റും ജനിതക എഞ്ചിനീയറിംഗിന്റെ (റീ കോമ്പിനന്റ് ഡി.എന്‍.എ ടെക്‌നോളജി) സൃഷ്ടിയാണ്.
ജീവന്‍ പിന്നിട്ട പാതകള്‍
ഡാര്‍വിനും പ്രകൃതിനിര്‍ധാരണ
സിദ്ധാന്തവും
ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ജീവികളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തില്‍നിന്നാണ് ഡാര്‍വിന്‍ ജീവപരിണാമ സിദ്ധാന്തം ആവിഷ്‌കരിച്ചത്. പ്രകൃതി നിര്‍ധാരണം വഴിയുള്ള ജീവിവര്‍ഗ ഉല്‍പ്പത്തി എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം അവതരിപ്പിച്ച സിദ്ധാന്തം ലോകമെങ്ങും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തെളിയിച്ചു. നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഓരോ ജീവിവര്‍ഗത്തിലും സാഹചര്യങ്ങള്‍ക്കനുസൃതമായി വ്യതിയാനങ്ങള്‍ സംഭവിക്കാറുണ്ട്. അനുകൂലമായ വ്യതിയാനങ്ങള്‍ ഉള്ളവ വിജയിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നു. അല്ലാത്തവ നശിച്ചു പോകുന്നു. ഈ വ്യതിയാനങ്ങള്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും വ്യത്യസ്ത രീതിയില്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇവ മുന്‍ഗാമികളില്‍നിന്നു വ്യത്യസ്തമായ ജീവജാലങ്ങളെ രൂപപ്പെടുത്തുന്നു. പ്രകൃതിയുടെ ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് ഡാര്‍വിന്‍ പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തത്തിലൂടെ വിശദീകരണം നടത്തുന്നത്.
ഫോസിലുകള്‍
ഭൂവല്‍ക്കത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളുടെ അവശിഷ്ടങ്ങളോ അടയാളങ്ങളോ ആണ് ഫോസിലുകള്‍ (ളീശൈഹ)െ. ഫോസിലുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഫോസില്‍ വിജ്ഞാനീയം (ജമഹലീിീേഹീഴ്യ). പൗരാണിക ജീവജാലങ്ങളുടെ ശരീരഭാഗ രൂപം ശിലാപാളികളിലോ കളിമണ്ണിലോ അവശേഷിക്കുന്നതും ഫോസിലായി കണക്കാക്കുന്നു. ജീവികളുടെ കാഠിന്യമേറിയ ശരീരഭാഗങ്ങളാണ് ഫോസിലുകളായിത്തീരുന്നതില്‍ മുഖ്യം. എല്ല്, പല്ല്, പുറംതോട് തുടങ്ങിയവ ഇവയില്‍പ്പെടും. ഇവ പ്രകൃതി പ്രതിഭാസങ്ങളില്‍പ്പെട്ട് പല ഭാഗങ്ങളിലെത്തുകയും അവയില്‍ ചിലഭാഗങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും.
ഫോസിലുകള്‍ ലഭ്യമായ ഇടങ്ങള്‍
ര ആര്‍ഡി പിത്തക്കസ് റാമിഡസ് - ആഫ്രിക്ക
ര ആസ്ട്രലോപിത്തക്കസ്- ആഫ്രിക്ക
ര ഹോമോഹാബിലിസ് -ആഫ്രിക്ക
ര ഹോമോ ഇറക്ട് -ആഫ്രിക്ക, ഏഷ്യ
ര ഹോമോനിയാണ്ടര്‍ താലന്‍സിസ് -യൂറോപ്പ്, ഏഷ്യ
ര ഹോമോസാപിയന്‍സ് -ഫ്രാന്‍സ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."