ഡോക്ടര്‍മാരെ നിയമിക്കും: മന്ത്രി
കണ്ണൂര്‍: ജില്ലയിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവുകളില്‍ അടിയന്തിരമായി താല്‍ക്കാലിക നിയമനം നടത്താന്‍ നടപടിയെടുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍ദേശിച്ചു. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒരു ഡോക്ടറെങ്കിലും ഉണ്ടെന്ന് ഡി.എം.ഒ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം മഴ കൂടുമെന്നും പകര്‍ച്ചവ്യാധി വ്യാപന സാധ്യത 10 ശതമാനം വര്ധിച്ചേക്കുമെന്നുമുളള ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഗൗരവമായി കണ്ട് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണം. ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ഉറപ്പാക്കാനും അടിയന്തിര നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ 126 ഡോക്ടര്‍മാരുടെയും 89 നഴ്സ്മാരുടെയും ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കലക്ടര്‍ പി ബാലകിരണ്‍ യോഗത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."