എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ ഇനി ആധാര്‍ മതിയാവും
മുംബൈ: എ.ടി.എം പണമിടപാടുകള്‍ ആധാര്‍ അടിസ്ഥാനമാക്കി കൂടുതല്‍ സ്മാര്‍ട്ടാവുന്നു. നിലവിലെ കാര്‍ഡുപയോഗിച്ചുള്ള എ.ടി.എം സംവിധാനത്തില്‍ നിന്നു മാറി, ആധാര്‍ നമ്പര്‍ നല്‍കി ബയോമെട്രിക്ക് ഓതന്റിക്കേഷന്‍ സംവിധാനമാണ് നടപ്പിലാക്കാന്‍ പോവുന്നത്.
അതായത് ആധാര്‍ കാര്‍ഡുണ്ടെങ്കില്‍, വിരലടയാളം, കൃഷ്ണമണി പോലുള്ള ബയോമെട്രിക്ക് രേഖകള്‍ വച്ച് പണം പിന്‍വലിക്കാം.
എ.ടി.എമ്മിലെ ബട്ടണുകള്‍ക്ക് പകരം 15 ഇഞ്ച് ടാബ്‌ലറ്റായിരിക്കും പുതിയ മെഷീനുകളില്‍ ഉണ്ടവുക. ഇത്തരത്തിലുള്ള പുതിയ മെഷീനുകള്‍ മൂന്നു ലക്ഷം രൂപയ്ക്ക് ലഭ്യമാണിപ്പോള്‍. മുമ്പത്തെ മെഷീനുകളുടെ പകുതി വില മാത്രമാണിത്. ചെലവും കുറയും സൗകര്യവും കൂടും.
നോട്ട് നിരോധന സമയത്താണ് പഴയ എ.ടി.എം മെഷീനുകളുടെ ബുദ്ധിമുട്ട് ഏറെ ഉണ്ടായത്. വിന്‍ഡോസ് എക്‌സ്.പിയില്‍ നിന്നു പോലും അപ്‌ഗ്രേഡ് ചെയ്യാത്തതായിരുന്നു പലതും. പുതിയ നോട്ടുകള്‍ കൂടി വന്നതോടെ എല്ലാം മാറ്റേണ്ടിവന്നു.
എന്നാല്‍ പുതിയ മെഷീനിലൂടെ, ഒരു എ.ടി.എം എന്നതിനപ്പുറം, ബാങ്കുകളുടെ ഡിജിറ്റല്‍ ചാനലാക്കി മാറ്റാനാണ് പദ്ധതി. എന്‍.സി.ആര്‍ എന്ന കമ്പനിയാണ് ഇന്ത്യയില്‍ ഏതാണ്ടെല്ലാം എ.ടി.എം മെഷീനുകളും നിര്‍മിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നതാണ് മെഷീനുകള്‍ക്ക് വില കുറച്ച് നല്‍കാനാവുന്നത്. ഹൈദരാബാദാണ് ഇവരുടെ ഗവേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നത്. നിര്‍മിക്കുന്നത് ചെന്നൈയിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."