HOME
DETAILS

ഫാസിസം ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു: കനയ്യകുമാര്‍

  
backup
February 11 2018 | 02:02 AM

%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ae%e0%b4%b0%e0%b5%8d


കോഴിക്കോട്: ഫാസിസം സാധാരണജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ജെ.എന്‍.യു സമരനേതാവ് കനയ്യകുമാര്‍. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ 'ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ ആവശ്യകത' എന്ന സെഷനില്‍ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തിനെതിരേ സംസാരിക്കുന്നവരെ രാജ്യദ്രോഹികളാക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇന്ത്യയില്‍ ആഭ്യന്തരയുദ്ധത്തിനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ രാജ്യദ്രോഹം എന്ന വാക്കിന്റെ മാനംതന്നെ മാറിയിരിക്കുന്നു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിലടക്കുകയാണ്. ഇത്തരം ശ്രമങ്ങളെ എതിര്‍ക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം.
ഇതിനായി ജനാധിപത്യശക്തികളുടെ ഐക്യമുന്നണി അനിവാര്യമാണ്. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണം പുലര്‍ത്തുന്ന ബി.ജെ.പി ഇതര രാഷ്ട്രീയകക്ഷികള്‍ ഭിന്നതകള്‍ മാറ്റിവച്ച് ഒരുമിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ സ്വയംവിമര്‍ശനം ശക്തമാവേണ്ടതുണ്ട്.
നല്ല വസ്ത്രവും കാറും വൃത്തിയുള്ള വീടും സ്വന്തമായുള്ളവര്‍ മാര്‍ക്‌സിസ്റ്റുകള്‍ അല്ലെന്ന കാഴ്ചപ്പാട് ശരിയല്ല. അങ്ങനെയായിരുന്നെങ്കില്‍ സ്യൂട്ടും കോട്ടും ധരിച്ചിരുന്ന ലെനിനെപോലുള്ളവര്‍ കമ്മ്യൂണിസ്റ്റുകളല്ലെന്ന് പറയേണ്ടിവരുമെന്നും കനയ്യ കുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

'തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...' യു.പിയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വോട്ടു പിടിക്കാന്‍ ബി.ജെ.പി 'തന്ത്രം' ഇങ്ങനെ

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago