'രാജ്യത്തിന്റെ പാരമ്പര്യം വീണ്ടെടുക്കണം'
കോഴിക്കോട്: രാജ്യത്തിന്റെ സഹവര്‍ത്തിത്വത്തിലും സാഹോദര്യത്തിലുമധിഷ്ഠിതമായ പാരമ്പര്യം വീണ്ടെടുത്ത് സാമുദായിക ധ്രുവീകരണത്തിനെതിരേ പ്രതിരോധം തീര്‍ക്കണമെന്ന് 'സാമൂഹ്യസഹവര്‍ത്തിത്ത്വം, കേരള ചരിത്രപാഠങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ഹിസ്റ്ററി കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതുകയാണ് സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള സര്‍ക്കാരെന്ന് കോണ്‍ഫറന്‍സ് ഉദ്ഘാടനംചെയ്ത പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. എം.ഐ ഷാനവാസ് എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ബിനോയ് വിശ്വം, ടി.കെ ഹംസ, കെ.കെ കൊച്ച്, ഡോ. കെ.എസ് മാധവന്‍ സംസാരിച്ചു. കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതവും ഫൈസല്‍ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
കേരളത്തിന്റെ സൗഹൃദ പാരമ്പര്യം, ചരിത്ര പാഠങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. കെ. അബ്ദുസ്സത്താര്‍, ഡോ. എം.പി മുജീബ് റഹ്മാന്‍, എം.എ അജ്മല്‍ മുഈന്‍, എ.എസ് അജിത്കുമാര്‍, ഇ.എസ് അസ്‌ലം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വി.എം ഇബ്‌റാഹിം അധ്യക്ഷത വഹിച്ചു.
കേരളം സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ ചരിത്രവും വായനയും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അബ്ദുറഹ്മാന്‍ മങ്ങാട്ട്, ഡോ. ശരീഫ് ഹുദവി, സദ്‌റുദ്ദീന്‍ വാഴക്കാട്, ഫൗസിയ ഷംസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ടി. ശാക്കിര്‍, എം.കെ മുഹമ്മദലി എന്നിവര്‍ ചര്‍ച്ച നിയന്ത്രിച്ചു. രാഷ്ട്രീയ സൗഹാര്‍ദവും സമവായവും സംഘര്‍ഷവും എന്ന വിഷയത്തില്‍ നടന്ന സംവാദം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.
അഡ്വ.കെ. എന്‍.എ ഖാദര്‍ എം.എല്‍.എ, കെ.ടി കുഞ്ഞിക്കണ്ണന്‍, ടി. സിദ്ദീഖ്, പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, ഡോ. പി.കെ പോക്കര്‍, സി. ദാവൂദ്, റസാഖ് പാലേരി, വി.പി ശംസീര്‍ എന്നിവര്‍ പങ്കെടുത്തു. ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. പി.എം സാലിഹ് സ്വാഗതം പറഞ്ഞു. കോണ്‍ഫറന്‍സ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."