ലോ അക്കാദമി ഭൂമി തിരിച്ചു പിടിയ്ക്കാന്‍ വിജിലന്‍സ് കോടതിയില്‍ ഹരജി
തിരുവനന്തപുരം : ലോ അക്കാദമിക്ക് നല്കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹരജി. സര്‍ക്കാര്‍ ഭൂമി സ്വകാര്യ സ്ഥാപനത്തിന് പതിച്ചു നല്‍കിയതിനെകുറിച്ചും അന്വേഷണം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു പ്രവര്‍ത്തകനായ പായിച്ചറ നവാസാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, റവന്യു സെക്രട്ടറി പി.എച്ച് കുര്യന്, ലോ അക്കാദമി ചെയര്മാന് അയ്യപ്പന് നായര്‍, ഡയറക്ടറന്മാരായ നാരായണന് നായര്‍, ലക്ഷ്മി നായര്‍, നാഗരാജ് നാരായണന്, ലോ അക്കാദമിയിലെ മറ്റു ട്രസ്റ്റികള്‍ എന്നിവരാണ് എതിര് കക്ഷികള്‍. ഹരജി ഫയലില്‍ സ്വീകരിച്ച വിജിലന്‍സ് പ്രത്യേക ജഡ്ജ് എ.ബദറുദ്ദീന്‍ പരാതിയില്‍ ഈ മാസം 27 നകം നിലപാട് അറിയിക്കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടു. കേസ് 27ന് വീണ്ടും പരിഗണിയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."