HOME
DETAILS

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

  
September 16, 2024 | 4:05 PM

The International Charity Organization implemented projects worth 25 million dirhams

അജ്‌മാൻ: ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷന്റെ (ഐ. സി.ഒ) 'കൂൾ ദെം ഡൗൺ എന്ന ഈ വർഷത്തെ വേനൽ കാംപയിൻ സമാപിച്ചു. യു.എ.ഇയുടെ അകത്തും പുറത്തും മൊത്തം 25 മില്യൺ ദിർഹമിന്റെ പ്രോജെക്ടുകളാണ് ജീവകാരുണ്യ പ്രസ്ഥാനം നടപ്പാക്കിയത്. 

ഇതിൽ ജലവിതരണ പദ്ധതി കൾ, കിണറുകൾ കുഴിച്ച് പരിപാലിക്കൽ, എയർ കണ്ടിഷണറുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയവ അടങ്ങുന്നു. വൈദ്യുതോപകരണങ്ങൾ നൽകുന്നതിന് പുറമേ, വൈദ്യുതി ബില്ലുകൾ അടയ്ക്കൽ, മറ്റ് പദ്ധതികൾ എന്നിവയും ഈ ചാരിറ്റി പ്രോജെക്ടിൽ ഉൾപ്പെടുന്നു. കാംപയിൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി നിർധന കുടുംബങ്ങളുടെ ദുരിതങ്ങൾ ലഘുകരിക്കുന്നതിനും ഐ.സി.ഒ സഹായിച്ചുവൈന്ന് സംഘടനയുടെ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അബ്ദുൽ വഹാബ് അൽ ഖാജ പറഞ്ഞു. 

മാനുഷികതയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന നിലയിലേക്ക് മികച്ചപ്രവർത്തനങ്ങൾ നടത്താൻ സഹായിച്ച നിർണായക ദാതാക്കളോട് അദേഹം നന്ദി രേഖപ്പെടുത്തി. നിലവിലെ സമൂഹങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താൻ ഐ.സി.ഒ നിർണായക പങ്ക് വഹിക്കുന്നു. പ്രത്യേകിച്ചും വേനൽക്കാല ത്ത് താപനില ഉയരുകയും അവശ്യ വസ്തുക്കളുടെ ആവശ്യകത വർധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ. ശാഖകൾ, ഓഫിസുകൾ, പ്രവർത്തന മേഖലകൾ എന്നിവയുമായി ഏകോപിപ്പിച്ച് സീസണൽ കാംപയ്‌കൾ ഐ.സി.ഒ തുടരും. 

സഹായം ആവശ്യമുള്ളവർക്ക് സാമ്പത്തികമായും മറ്റു തരത്തിലും സംഭാവനകൾ നൽകാൻ അദ്ദേഹം അഭ്യർഥിച്ചു. വിദ്യാഭ്യാസ പദ്ധതികളെ പിന്തുണയ്ക്കാൻ ലക്ഷ്യമിടുന്ന സ്കൂൾ കാംപയ്ൻ സംബന്ധിച്ച് പ്രതിപാദിക്കവെ, ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ സഹായിക്കാനും വിദൂരവും ദരിദ്രവുമായ പ്രദേശങ്ങളിലെ അധ്യാപകരെയും വിദ്യാർഥികളെയും പ്രത്യേകിച്ചും അനാഥരെ സ്പോൺസർ ചെയ്യാനും അൽ ഖാജ ആഹ്വാനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  a day ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  a day ago
No Image

കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര

Kerala
  •  a day ago
No Image

ക്രിസ്മസ് അവധി റദ്ദാക്കി; ലോക്ഭവൻ ജീവനക്കാർ നാളെ ഹാജരാകണമെന്ന് ഉത്തരവ്

National
  •  a day ago
No Image

യുഎഇയിൽ ഇന്റർനെറ്റ് വിപ്ലവം; 5.5ജി സാങ്കേതികവിദ്യയുമായി 'ഇ&', സെക്കൻഡിൽ 4 ജിബി വേഗത

uae
  •  a day ago
No Image

ആർസിബി താരം യാഷ് ദയാലിന് നിയമക്കുരുക്ക്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

crime
  •  a day ago
No Image

15 കുഞ്ഞുങ്ങൾ, 15 ലക്ഷം വീതം; ഹൈദരാബാദിൽ അന്തർസംസ്ഥാന ശിശുവിൽപ്പന സംഘം പിടിയിൽ; 12 പേർ അറസ്റ്റിൽ

National
  •  a day ago
No Image

'എന്റെ വാക്കുകൾ കേട്ട് അവരുടെ കണ്ണുനിറഞ്ഞു': രാഹുലിനെയും സോണിയയെയും കണ്ട് ഉന്നാവോ അതിജീവിത; നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

National
  •  a day ago
No Image

'ലോകകപ്പ് ഫേവറിറ്റുകൾ' ആരൊക്കെ? ക്രിസ്റ്റ്യാനോ നയിക്കുന്ന പോർച്ചുഗലിനെ ഒഴിവാക്കി സ്വന്തം പരിശീലകൻ; കാരണമിതാണ്

Football
  •  a day ago
No Image

കലാപം കത്തിപ്പടരുന്നതിനിടെ ധാക്കയിൽ ബോംബ് സ്ഫോടനം; യുവാവ് കൊല്ലപ്പെട്ടു

International
  •  a day ago