HOME
DETAILS

മെഡി.കോളജില്‍ ഇനി റിസള്‍ട്ടുകള്‍ക്കായി അലയേണ്ട; പദ്ധതി ഉദ്ഘാടനം ഇന്ന്

  
backup
February 17 2017 | 06:02 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%b3%e0%b5%8d%e2%80%8d

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും വിവിധ ലാബ് ടെസ്റ്റുകള്‍ക്കായി ഇനി ഇടനാഴിയില്‍ കുടുങ്ങിക്കിടക്കേണ്ടതില്ല. അവയുടെ റിസള്‍ട്ടുകള്‍ക്കായി വിവിധ ലാബുകളില്‍ പോയി അലയേണ്ട കാര്യവുമില്ല. റിസള്‍ട്ടുകള്‍ അപ്പപ്പോള്‍ ഡോക്ടറുടെ അടുത്തെത്തിക്കാനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒന്നരക്ക് ആശുപത്രിയിലെ നാലാം വാര്‍ഡില്‍ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് ആദ്യ റിസള്‍ട്ട് നല്‍കി ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
മെഡിക്കല്‍ കോളജ് ആശുപത്രി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തില്‍ നാല്‍പതോളം ലാബ് ടെക്‌നീഷ്യന്‍ ട്രെയിനികളെ നിയമിച്ചാണ് ഈ സംവിധാനമൊരുക്കുന്നത്.
രോഗിയുടെ അടുത്ത് നിന്നും സാമ്പിള്‍ ശേഖരിച്ച ശേഷം ഇവര്‍ അതത് ലാബുകളില്‍ എത്തിക്കുകയും യഥാസമയം റിസള്‍ട്ട് തിരികെ കൊണ്ടുവരികയും ചെയ്യും. രണ്ടാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയിച്ചിതിനെ തുടര്‍ന്നാണ് ഇത് വിപുലമാക്കുന്നത്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. സന്തോഷ് കുമാര്‍, ഡോ. ജോബി ജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവര്‍ പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago