റോഡ് സുരക്ഷാ: അധ്യാപകര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി ഇന്ന്മുതല്‍
കൊല്ലം: ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ (നാറ്റ്പാക്) നേതൃത്വത്തില്‍ റോഡ് സുരക്ഷാ വിദ്യാഭ്യാസം വിദ്യാലയങ്ങളിലൂടെ എന്ന പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവില 9.45ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ആര്‍ തുളസീധരന്‍പിള്ള നിര്‍വഹിക്കും. കൊല്ലം വൈ എം സി എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ നാറ്റ്പാക് ഡയറക്ടര്‍ ഡോ. ബി.ജി ശ്രീദേവി അധ്യക്ഷത വഹിക്കും. സിറ്റി പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ ജോര്‍ജ് കോശി മുഖ്യപ്രഭാഷണം നടത്തും. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ എസ് ശ്രീകല, നാറ്റ്പാക് രജിസ്ട്രാര്‍ ജോര്‍ജ് കോശി, നാറ്റ്പാക് കണ്‍സള്‍ട്ടന്റ് റ്റി വി സതീഷ്, ടി വി ശശികുമാര്‍, സയന്റിസ്റ്റ് ബി സുബിന്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഇതിന്റെ ഭാഗമായി ജില്ലയിലെ 100 അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. റോഡ് സുരക്ഷയില്‍ പരിശീലനം ലഭിച്ച അധ്യാപകര്‍ സ്‌കൂള്‍ റോഡ് സുരക്ഷാ ഓഫീസര്‍ എന്ന നിലയില്‍ നാറ്റ്പാക്കിന്റെ നിര്‍ദേശമനുസരിച്ച് അവരവരുടെ സ്‌കൂളുകളില്‍ റോഡ് സുരക്ഷാ സെല്ലുകള്‍ രൂപീകരിച്ച് കുട്ടികളില്‍ റോഡ് സുരക്ഷിതത്വബോധം വളര്‍ത്തുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കും.
ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പരിശീലനം ലഭിച്ച ഒരു അധ്യാപകരെങ്കിലും ഉണ്ടാവുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."