നായയെ വാഹനത്തില്‍ കെട്ടി വലിച്ചയാള്‍ക്ക് 30,000 റിയാല്‍ പിഴ
റിയാദ്: നായയെ വാഹനത്തിനു പിന്നില്‍ കെട്ടി വലിച്ച് ക്രൂര വിനോദത്തിലേര്പ്പെട്ടയാള്ക്ക് 30,000 (അഞ്ചര ലക്ഷം രൂപ) റിയാല്‍ പിഴ വിധിച്ചു. പരിസ്ഥിതി മന്ത്രാലയമാണ് പിഴ ഈടാക്കിയത്. മക്ക മേഖലയിലെ ഒരു സ്വദേശി പൗരനാണ് മിണ്ടാപ്രാണിയായ നായയോട് ക്രൂരത കാണിച്ചത്. തായിഫില്‍ വാഹനത്തിനു പിന്നില്‍ നായയെ കെട്ടി വലിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മിണ്ടാപ്രാണികളോട് കാണിക്കേണ്ട കാരുണ്യത്തില്‍ നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് ഇത്രയും പിഴ ചുമത്തിയതെന്നു പരിസ്ഥിതി മന്ത്രാലയ വക്താവ് ഡോ: അബ്ദുള്ള അബല്‍ ഖൈല്‍ പറഞ്ഞു. കൂടാതെ രണ്ടു പ്രമുഖ പത്രത്തില്‍ സ്വന്തം ചിലവില്‍ ഇയാള്‍ തനിക്കെതിരെയുള്ള ശിക്ഷാ വിധി പരസ്യം ചെയ്യണെമെന്നും വിധിച്ചിട്ടുണ്ട്. വിധിക്കെത്തിയതിരെ അപ്പീല്‍ പോകാന്‍ ഇയാള്‍ക്ക് രണ്ടു മാസത്തെ സാവകാശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."