HOME
DETAILS
MAL
ഹരിതകേരളം പദ്ധതിയില്‍ എഫ്.എ.ഒ പങ്കാളിയാകും
backup
February 17 2017 | 18:02 PM
തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്ഗനൈസേഷന് (എഫ്.എ.ഒ) ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് വിഭാവനം ചെയ്യുന്ന പരിപാടികളില്‍ പങ്കാളിത്തത്തിന് സന്നദ്ധത പ്രകടിപ്പിച്ചതായി കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. ഇറ്റാലിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൃഷിമന്ത്രി റോം ആസ്ഥാനമായ ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്ഗനൈസേഷന് സന്ദര്‍ശിച്ചത്. ഓര്ഗനൈസേഷന് പ്രതിനിധികളുമായി കാര്‍ഷിക സര്‍വകലാശാല വിദഗ്ധരുള്‍പ്പെടെ നടത്തുന്ന തുടര്ചര്ച്ചകളിലൂടെയാകും പങ്കാളിത്തം ഉറപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."