കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം: ദരിദ്രര്‍ക്കു ചികിത്സാസഹായം നല്‍കുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി നിര്‍ത്തില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ധനമന്ത്രി ടി.എം തോമസ് ഐസക്.
സര്‍ക്കാര്‍ ലക്ഷ്യമിടുന്ന സമ്പൂര്‍ണ ആരോഗ്യ പദ്ധതി നടപ്പാക്കുന്നതുവരെ നിലവിലുള്ള ആരോഗ്യ ധനസഹായ പദ്ധതികളെല്ലാം തുടരും. വരുന്ന ബജറ്റിലും കാരുണ്യ പദ്ധതിക്കുള്ള വിഹിതം ഉള്‍പ്പെടുത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ വര്‍ഷം ഡിസംബര്‍ 31 വരെ 29,270 രോഗികള്‍ക്ക് 389 കോടി രൂപ കാരുണ്യ വഴി സഹായം നല്‍കി. കാരുണ്യക്ക് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 250 കോടിയും കൈമാറിയിട്ടുണ്ട്. 139 കോടി രൂപയാണ് അധികമായി നല്‍കിയത്. ഈ കുടിശ്ശിക നല്‍കാന്‍ മാര്‍ച്ച് 31 വരെ സമയമുണ്ട്. യു.ഡി.എഫ് അധികാരമൊഴിയുമ്പോള്‍ കാരുണ്യ ഫണ്ടിലേക്ക് 391 കോടി രൂപ കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്നു.
കാരുണ്യ പദ്ധതിയെ മന്ത്രിയുടെയും സര്‍ക്കാരിന്റെയും ഔദാര്യം പോലെയാണ് മുന്‍സര്‍ക്കാര്‍ കണ്ടിരുന്നത്. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്റെ കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ വരുത്തി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെല്‍ട്രോണിന് കുടിശ്ശിക നല്‍കുന്നതിനുള്ള അനുമതിയും സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള അനുമതിയും നല്‍കി. ഇല്ലാത്ത കഥകള്‍ പറഞ്ഞുപരത്തി ജനങ്ങളെ പരിഭ്രാന്തരാക്കാനുളള ചില തല്‍പ്പര കക്ഷികളുടെ നീക്കം വിലപ്പോകില്ലെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."